ശ്രീനഗര്‍: ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന (ഹര് ഘര്‍ തിരംഗ) പ്രചാരണപരിപാടിയെ വിമര്‍ശിക്കുന്ന കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് താക്കീത് നല്കി അഞ്ച് പെണ്‍കുട്ടികള്‍. ദേശസ്നേഹത്തില്‍ അടിയുറച്ച പുതിയ ഇന്ത്യയുമായി കളിക്കാന്‍ വരേണ്ടെന്ന താക്കീതാണ് ഇവര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കുന്നത്.
ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാകി ഉയര്‍ത്താനായി ഈ അഞ്ച് പെണ്‍കുട്ടികള്‍ ജമ്മുവില്‍ നിന്നും ബൈക്ക് റാലി നടത്തി. അവിടെ നിന്നും ഇവര്‍ ബൈക്കില്‍ യാത്ര ചെയ്ത് നേരെ കാര്‍ഗിലില്‍ പോകും. മാതൃരാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ നൂറുകണക്കിന് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് വേണ്ടി കാര്‍ഗില്‍ കുന്നുകളില്‍ ദേശീയ പതാക വീശും.
കശ്മീരിലെ പ്രതിപക്ഷ രാഷ്ട്രീയനേതാക്കള്‍ക്ക് ശക്തമായ ഒരു സന്ദേശം കൊടുക്കുകയാണ് പെണ്‍കുട്ടികളുടെ ലക്ഷ്യം. ബൈക്ക് റാലി നയിക്കുന്ന പ്രീതി ചൗധരി പറയുന്നു:”പ്രശ്നം നമ്മുടെ രാജ്യത്തെയും ദേശീയ പതാകയെയും വീര്യത്തെയും ത്യാഗത്തെയും 1990ലും 1999ലും കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് ബലിയര്‍പ്പിച്ച പട്ടാളക്കാരെയും കുറിച്ചാവുമ്പോള്‍ അത് വിട്ടുവീഴ്ചയില്ലാത്തതാണ്. ഈ ത്രിവര്‍ണ്ണപതാകയുടെ കാര്യത്തില്‍ ഓരോ ചെറുപ്പക്കാരനും എന്റെ സഹോദരിമാരും സഹോദരന്മാരും തുല്ല്യ മൂല്യവും തുല്ല്യ വികാരവും പുലര്‍ത്തണം”. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുക എന്ന ഹര് ഘര്‍ തിരംഗ പദ്ധതിയെ വിമര്‍ശിക്കുന്ന നേതാക്കളെ രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശസ്നേഹത്തെക്കുറിച്ച് ശക്തമായി ഓര്‍മ്മിപ്പിക്കുകയാണ് പെണ്‍കുട്ടികളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: