ന്യൂദല്‍ഹി: ദല്‍ഹി നഗരത്തില്‍ കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്കിയ ആം ആദ്മി സര്‍ക്കാരിന്റെ നീക്കത്തില്‍ അഴിമതിയും സ്വജനപക്ഷപാതവുമെന്ന് ആരോപണം. ഇതേക്കുറിച്ച് സിബി ഐ അന്വേഷണം പ്രഖ്യാപിച്ച് ദല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ വി.കെ. സക്സേന ഉത്തരവിട്ടു.
വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയാണ് ആരോപണം ഉയരുന്നത്. നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി വേണ്ടപ്പെട്ട കമ്പനികള്‍ക്ക് മദ്യലൈസന്‍സ് നല്‍കിയെന്നാണ് ആരോപണം.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നയിക്കുന്ന സംഘത്തിലെ ഉന്നതര്‍ക്ക് നേട്ടം ലഭിക്കുന്ന രീതിയില്‍ സ്വകാര്യ മദ്യരാജാക്കന്മാര്ക്ക് ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് ആരോപണമുണ്ട്. “നിയമപരമായ നടപടികള്‍ ലംഘിച്ച് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ സ്വകാര്യകമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുകയാണ്. വലിയ സാമ്പത്തിക തിരിമറികള്‍ക്ക് ഇടവെയ്ക്കുന്നതാണ് പുതിയ മദ്യനയം”- ദല്‍ഹി ലഫ്. ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: