ന്യൂദല്‍ഹി: 68-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കും.തമിഴ് ചിത്രം സൂരറൈ പോട്ര് എന്നി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി അപര്‍ണ ബാലമുരളി പരിഗണനയില്‍ ഉണ്ട്.ഇതേ ചിത്രത്തിലെ പ്രകടനത്തിന് സൂര്യ മികച്ച നടന്റെ സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.കൂടാതെ അജയ് ദേവഗണും പരിഗണനയില്‍ ഉണ്ട്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ബിജു മേനോന് മികച്ച സഹനടനുളള സാധ്യത പട്ടികയിലുണ്ട്.മികച്ച ശബ്ദലേഖനത്തിനുളള പുരസ്കാരത്തിന് മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് പരിഗണനയിലുണ്ട്.ന്യൂദല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലൂടെ ജേതാക്കളെ പ്രഖ്യപിക്കും.കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികള്‍ നേട്ടം കൊയ്തിരുന്നു.പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കലിന്റെ സിംഹത്തിനായിരുന്നു മികച്ച സിനിമയ്ക്കുളള പുരസ്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: