തിരുവനന്തപുരം: ഗോത്ര വര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുമ്പോള്‍ പിന്തുണച്ച് വോട്ടു ചെയ്തതില്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എയും എന്നത് കൗതുകമായി. ദ്രൗപതി മുര്‍മുവിന് ഒരു വോട്ടും കിട്ടില്ലന്ന ഉറപ്പുണ്ടായിരുന്ന കേരളത്തില്‍ നിന്ന് ആരാണ് മുര്‍മുവിന് വോട്ടു ചെയ്തത് എന്നതാകും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുക.
അബദ്ധത്തില്‍ വീണതോ മറിച്ചു കുത്തിയതോ എന്നതിലായിരിക്കും ചര്‍ച്ചകള്‍. മറിച്ചു കുത്തിയതെങ്കില്‍ ആര് എന്നതിലാകും ഇനി ഗവേഷണം. ഗോത്ര വിഭാഗക്കാരി എന്ന നിലയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ദ്രൗപതിക്ക് അനുകൂമായി പ്രതിപക്ഷത്തുള്ള ആ വിഭാഗത്തില്‍ പെട്ടവര്‍ ക്രോസ് വോട്ടു ചെയ്തിരുന്നു.
കേരളത്തില്‍ ആകെ ഒരാളാണ് ഗോത്ര വിഭാഗത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുള്ളത്. മാനന്തവാടിയില്‍നിന്നുള്ള സിപിഎം അംഗം ഒ.ആര്. കേളു. രാഷ്ട്രീയം വെച്ചു നോക്കിയാല്‍ കേളു ഒരു കാരണവശാലും മുര്‍മുവിന് വോട്ടിടില്ല. രാഷ്ട്രീയത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്നതാണ് അറിയാനുള്ളത്.
ദ്രൗപദി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതല്‍ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: