തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് നല്കിയ സബ് മിഷനിലാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം കേരളത്തില്‍ നിന്നും മാറ്റിയാല്‍ സത്യസന്ധമായ അന്വേഷണം നടക്കില്ല. അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇഡിയുടെ തീരുമാനത്തെയും സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേസമയം ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നാണ് മുഖ്യമന്ത്രി സതീശന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.
സംസ്ഥാന വിഷയം അല്ലാത്ത കേസുകള്‍ സിബിഐ അന്വേ ഷിക്കുന്നതില് തീരുമാനം എടുക്കുന്നത് സംസ്ഥാ സര്‍ക്കാര്‍ അല്ല കേന്ദ്രസര്‍ക്കാരുടെ അധികാര പരിധിയില്‍ പെടുന്നതാണ് വിഷയമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം വിഷയത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: