തൊടുപുഴ: ആഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രസിദ്ധമായ ഇടവെട്ടി ഔഷധസേവയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഔഷധ സേവയുടെ വിപുലമായ ക്രമീകരണങ്ങള്‍ക്കായി 251 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പബ്ലിസിറ്റി, വഴിപാട് കൗണ്ടര്‍, ഔഷധ വിതരണം, ഔഷധ കഞ്ഞി, പ്രസാദ നിര്‍മാണം, ഗതാഗതം തുടങ്ങി വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്.
ഭഗവാന് നിവേദിച്ച് ഔഷധത്തില്‍ ചേര്‍ക്കാനുള്ള വെണ്ണ വാഴൂര്‍ ശ്രീ തീര്‍ഥ പാദാശ്രമത്തില്‍ നിന്ന് 31ന് ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിക്കും. കൊവിഡ് ലോക്ഡൗണ്‍ മൂലം രണ്ട് വര്‍ഷമായി ഔഷധ സേവ ആചാര പരമായി ചടങ്ങു മാത്രമായി നടത്തിയിരുന്നു.
ഇത്തവണ മുന്‍ വര്ഷങ്ങളിലേതിനേക്കാള് തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഔഷധസേവക്ക് എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും സുഗമമായി ഒരു ബുദ്ധിമുട്ടും കൂടാതെ ഔഷധം സേവിച്ച് മടങ്ങാനുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ജന. കണ്‍വീനര്‍ സുധീര്‍ പുളിക്കല്‍, ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയന്, സെക്രട്ടറി സിജു ബി. പിള്ള, സഹ രക്ഷാധികാരി എം.ആര്. ജയകുമാര്‍, ഖജാന്‍ജി എം.എന്‍. രവീന്ദ്രന് എന്നിവര്‍ അറിയിച്ചു.
ആഗസ്റ്റ് ഒന്നിന് രാവിലെ 5 മുതല്‍ 1 മണി വരെയാണ് ഔഷധ സേവ. ഒരു നേരത്തെ ഔഷധ സേവയിലൂടെ രോഗ പ്രതിരോധ ശക്തി വര്‍ധിക്കുകയും, രോഗശമനം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഔഷധസേവയുടെ പന്തല്‍ കാല്‍നാട്ടല്‍ ആചാരപരമായ ചടങ്ങുകളോടെ 24ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ഔഷധസേവ
കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും മറ്റും രോഗം വരുന്നതിന് ഏറ്റവും സാധ്യതയുള്ള കര്‍ക്കടക മാസത്തിലെ മധ്യ ദിനത്തില്‍, ധന്വന്തരീ സവിധത്തിലിരുന്ന് പ്രാര്‍ഥനയോടെ, ക്ഷേത്രത്തില്‍ നിന്നു നല്കുന്ന ഔഷധം സേവിക്കുന്നതാണ് ഔഷധസേവ. ഔഷധം സേവിച്ച് ഭഗവല്‍ ദര്‍ശനവും തീര്‍ഥസേവയും നടത്തി തുടര്‍ന്ന് ഔഷധക്കഞ്ഞി കൂടി കഴിച്ചാണ് ചടങ്ങ് പൂര്‍ത്തീകരിക്കുന്നത്.
ഔഷധസൂക്തം ജപിച്ച് ഔഷധം ചൈതന്യവത്താക്കുന്ന ചടങ്ങുകള്‍ 31ന് വൈകിട്ട് ആരംഭിക്കും. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവരെ ആളുകള്‍ ഔഷധ സേവയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: