ലണ്ടന്‍: കൊടും ചൂടുമൂലമുള്ള ഉഷ്ണതരംഗത്തില്‍ സ്പെയിനിലും പോര്‍ച്ചുഗീസിലും ചൂടുകാറ്റേറ്റ് മരിച്ചവരുടെ എണ്ണം 1700 ആയി. മരിയ്ക്കുന്നവരില്‍ അധികവും പ്രായമേറിയവരാണ്. അമേരിക്കയിലേതുപോലെ എസി ഉപയോഗിക്കുന്നത് കുറവായതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഉഷ്ണതരംഗത്തില്‍ ചെറുത്തുനില്ക്കാനുള്ള കഴിവ് കുറവാണെന്നതും തലവേനദയാകുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വീടുകളില്‍ എസി ഉപയോഗിക്കുന്ന പതിവില്ല. ഫാനുകളും കുറവാണ്. പകരം തണുപ്പുകാലത്ത് മുറി ചൂടാക്കാനുള്ള ഹീറ്ററുകളാണ് കൂടുതലായി ഉള്ളത്. മരണസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ പ്രായമേറിയവര്‍ താമസിക്കുന്ന കെയര്‍ഹോമില്‍ ചൂടിനെ പിടിച്ചുനിര്‍ത്താനുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമാക്കണമെന്ന് ലിസ്ബന് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
പോര്‍ച്ചുഗീസില്‍ മാത്രം ആയിരം പേരോളം കടുത്ത ചൂടില്‍ വെന്തുമരിച്ചു. പലരും കടുത്ത ചൂടില്‍ പൊള്ളലേറ്റും മരിയ്ക്കുന്നു. സ്പെയിനില്‍ 700 പേര് മരിച്ചു. സ്പെയിനില്‍ കാട്ടുതീ പടര്‍ന്ന 30ഓളം സംഭവങ്ങളുണ്ടായി.
ബ്രിട്ടനില്‍ ചൂട് 40 ഡിഗ്രിയില്‍ എത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇനി എസിയും ഫാനും നിര്‍ബന്ധമായും വാങ്ങേണ്ടിവരുമെന്ന ചിന്തയിലാണ് ജനങ്ങള്‍ ഇപ്പോള്‍. ഫ്രാന്‍സില്‍ 42 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. ഇവിടെ 3.4 ലക്ഷം ഏക്കറോളം വനഭൂമി കത്തിനശിച്ചു. ഗ്രീസിലും ഫ്രാന്‍സിലും സ്പെയിനിലും പോര്‍ച്ചുഗീസിലും ഗ്രീസിലും ചൂടുകാറ്റ് കാട്ടുതീ പടരാന്‍ കാരണമാവുന്നു. ഇത് മൂലം ആയിരക്കണക്കിന് പേര്‍ക്ക് വീടുവിട്ടോടിപ്പോകേണ്ട സ്ഥിതിവിശേഷമുണ്ടായി.
ഇറ്റലിയിലും ഇക്കഴിഞ്ഞയാഴ്ച 40.8 ഡിഗ്രിയോളം ചൂടുണ്ടായി. കാലാവസ്ഥാവ്യതിയാനമാണ് കാരണമായി പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 42 വര്‍ഷത്തെ ചരിത്രമെടുത്താന്‍ അങ്ങേയറ്റം തീവ്രമായ ഉഷ്ണതരംഗം മൂന്നും നാലും മടങ്ങായി വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ പറയുന്നു. ബിസിനസ് ഉള്‍പ്പെടെയുള്ള സാമ്പത്തികപ്രക്രിയകള്‍ക്ക് ആക്കംകൂടിയതും ജൈവ ഇന്ധനങ്ങള്‍ കഴിഞ്ഞ നൂറുവര്‍ഷമായി കത്തുന്നതിലൂടെ അന്തരീക്ഷത്തിലുണ്ടായ മലിനീകരണവും കാലാവസ്ഥാവ്യതിയാനത്തിന് കാരണമായി. ഇത് ജൈവവൈവിധ്യം ഇല്ലാതാക്കുന്നതിലേക്കും ഓസോണ്‍പാളികളില്‍ ശോഷണമുണ്ടാക്കാനും കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: