കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ 225 എംപിമാര്‍ വോട്ടാണ് ചെയ്തു.ഇതില്‍ 134 പേര് റനില്‍ വിക്രമസിംഗെയെ പിന്തുണച്ചു. രാജ്യത്ത് കടുത്ത പ്രതിഷേധം വിക്രമസിംഗെയ്ക്കെതിരെ നടക്കുന്നതിനിടെയാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ 134 വോട്ടുകള്‍ റനില്‍ വിക്രമസിംഗെ നേടിയപ്പോള്‍ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്നു ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെയ്ക്കു വെറും മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകള്‍ അസാധുവായി.
പാര്‍ലമെന്റില്‍ 100 അംഗങ്ങളുള്ള ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമനയിലെ (എസ്എല്‍പിപി) ഒരു വിഭാഗത്തിന്റെ പിന്തുണ റനിലിനായിരുന്നു. ഇതുകൊണ്ടു തന്നെ ഫലം അംഗീകരിക്കില്ലെന്ന് പ്രക്ഷേഭകര്‍ അറിയിച്ചു. രാജപക്സെ കുടുംബത്തിന്റെ നോമിനിയാണ് റനിലെന്നാണ് ആക്ഷേപം. 2024 നവംബര്‍ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി. ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ ഗോട്ടബയ രാജപക്സെ അധികാരം വിട്ടൊഴിഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: