കൊല്ലം: മാര്‍ത്തോമാ കോളജില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോളജിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം. സംസ്ഥാന സമിതി അംഗം കെ.എം വിഷ്ണു അടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
അതിരുകടന്ന പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ടാണ് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്. അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിരുകടന്ന പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
ഈ ആധുനിക കാലഘട്ടത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നു എന്നുള്ളത് മലയാളികള്‍ക്ക് അപമാനമാണ്. ഹരി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എബിവിപി കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് എജന്‍സിക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: