കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടച്ചില്ലെന്ന് ആരോപിച്ചാണ് എയര്‍ലൈന്‍ കമ്പനിയുടെ ബസ് പിടിച്ചെടുത്തിരിക്കുന്നത്. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം ഫറൂക്ക് ജോയിന്റ് ആര്‍ടിഒ ഉള്‍പ്പെട്ട സംഘമാണ് ബസ് കസ്റ്റഡയില്‍ എടുത്തത്. ഇന്നു വൈകിട്ടായിരുന്നു സംഭവം.
കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപണിക്കായി ബസ് ചുങ്കത്തെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ചപ്പോഴായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഇന്‍ഡിഗോ ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപ ഇന്‍ഡിഗോ അടയ്ക്കണം. എന്നാലെ ബസ് വിട്ടുനല്‍കൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ ഇന്റിഗോ വിമാന കമ്പനി മൂന്ന് ആഴ്ക്കാലം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുടെ പ്രതികാരമാണ് ഇതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇപിയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തുവന്നിരുന്നു. വസ്തുതകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യൂത്ത് കോണ്ഗ്രസ്സുകാര് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തടയാനാണ് ഇപി ശ്രമിച്ചതെന്നാണ് സിപിഎമ്മിന്റെ ന്യായീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: