ന്യൂദല്‍ഹി : പ്രവാചക നിന്ദ നടത്തിയെന്ന് ആരോപണം നേരിടുന്ന നൂപൂര്‍ ശര്‍മ്മയെ വധിക്കാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക്കിസ്ഥാന് ഭീകരന് പിടിയില്‍. പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിന്നെത്തിയ 24 കാരനായ ഭീകരന് അജ്മീറിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. റിസ്വാന് അഷ്റഫ് എന്നാണ് ഇയാളുടെ പേര്. നൂപുര്‍ ശര്‍മ്മയുടെ അഭിഭാഷകന് സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
രാജസ്ഥാന് ഹിന്ദുമാല്‍ക്കോട്ട് സെക്ടറിലെ ഖഖാന്‍ ചെക്പോസ്റ്റ് വഴിയാണ് ഇയാള്‍ നുഴഞ്ഞുകയറിയത്. ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ബിഎസ്എഫ് ജാഗ്രത പുലര്‍ത്തുകയും അഷ്റഫിനെ പിടികൂടുകയുമായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ നപുര്‍ ശര്‍മയെ വധിക്കാനാണ് എത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
റിസ്വാന്റെ കൈവശം കത്തിയും മത ഗ്രന്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ച ശേഷം നൂപുര്‍ ശര്‍മ്മയെ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഐബി, റോ, മിലിട്ടറി രഹസ്യാന്വേഷണ വിഭാഗം എന്നിവര്‍ ചേര്‍ന്ന് റിസ്വാന് അഷ്റഫിനെ ചോദ്യം ചെയ്ത് വരികയാണെന്നും അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ നൂപുര്‍ ശര്‍മ്മയെ ഓഗസ്റ്റ് 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സൂപ്രീംകോടതി ഉത്തരവിട്ടു. അറസ്റ്റിനെതിരെ നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നൂപുര്‍ ശര്‍മ്മയ്ക്കെതിരെ തിടുക്കപ്പെട്ട് ഒരു നടപടിയും എടുക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ച സുപ്രീംകോടതി അവരെ വധിക്കണമെന്ന സല്മാന് ചിസ്തിയുടെ വിവാദ പ്രസ്താവനയും വിശദമായി പരിശോധിച്ചു. കൂടാതെ സമൂഹ മാധ്യമങ്ങളില്‍ ഇവരെ ആക്രമിക്കാന്‍ ആ
ഉത്തര്‍ പ്രദേശില്‍ നിന്നും നൂപുര്‍ ശര്‍മ്മയ്ക്ക് ലഭിച്ച മറ്റൊരു വധഭീഷണിയും കോടതി പരിശോധിച്ചശേഷമാണ് ഈ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: