വടക്കാഞ്ചേരി: ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണെന്ന ശാസ്ത്ര സത്യം ഉള്‍കൊണ്ട് വ്യായാമത്തിന് പുതു ശൈലിയുമായി പ്രസിദ്ധ നര്‍ത്തകി ഡോ. കലാമണ്ഡലം മായ രാജേഷ്. പുലര്‍കാല നൃത്ത വ്യായാമത്തിലൂടെ ഡോ. മായ പകര്‍ന്ന് നല്‍കുന്നത് നൃത്തവും, ആരോഗ്യവും, മെയ് വഴക്കവും, ശരീര ഭംഗിയും പ്രദാനം ചെയ്യുന്ന ജീവിതവഴി കൂടിയാണ്.
വര്‍ത്തമാന കാലഘട്ടത്തില്‍ ഒട്ടേറെ തിരക്കില മരുന്നവര്ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നത് പുലര്‍കാല നൃത്ത വ്യായാമത്തിന്റെ സവിശേഷതയാണ്. മനസിനും ശരീരത്തിനും കൂടുതല്‍ ദൃഢത നല്കാന് ഇതുകൊണ്ട് കഴിയുമെന്ന് മായ പറയുന്നു. സാധകം എന്ന് പേരിട്ടിട്ടുള്ള ഈ വ്യായാമ പരിപാടി 2021 ജൂലൈ 17 നാണ് ഡോ. മായ ആരംഭിച്ചത്. ഒട്ടേറെ പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും ഏറെ ഗുണം ചെയ്തു. ഗൂഗിള്‍ മീറ്റിലൂടെ സംശയങ്ങള്‍ക്ക് മറുപടിയും ലഭിക്കും. ഇതിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ മീറ്റ് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ വിജയന് ഉദ്ഘാടനം ചെയ്തു.
കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി കലാ. സംഗീത പ്രസാദ് അധ്യക്ഷയായി. ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, ഡോ. കണ്ണന് പരമേശ്വരന്, കലാ. പുഷ്പലത, കലാ. കവിത കൃഷ്ണകുമാര്‍, ഡോ. ആര്.എല്‍.വി രാമകൃഷ്ണന്, ഡോ. രജിത ആര്. വാരിയര്‍, കലാ. രേഖ രാമകൃഷ്ണന്, ഡോ. അനിത മൂര്‍ത്തി, കലാ. ഷീബ കൃഷ്ണകുമാര്‍, ഡോ. കലാ: ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: