തിരുവനന്തപുരം : വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ.പി. ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തിയത് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാതെയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ ഇപിക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റമാണ് ഇപി ചെയ്തതെന്നാണ് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. ഇപിയും ഗണ്‍മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.
മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി. യൂത്ത് കോണ്‍ഗ്രാണ് ഇത് ആസൂത്രണം ചെയ്തത്. അതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുകയാണ്. താന്‍ ഇറങ്ങിയതിനു ശേഷം അല്ല പ്രതിഷേധങ്ങളുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്തശേഷം എഴുന്നേറ്റ് വരാന്‍ ശ്രമിച്ചപ്പോള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് അഴിക്കാനുള്ള നിര്‍ദ്ദേശം വന്നപ്പോള്‍ പ്രതിഷേധക്കാര്‍ ചാടി എഴുന്നേറ്റു. യാത്രയ്‌ക്കിടെ തന്നെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ആണ് ശ്രമം നടന്നത്. തടയാന്‍ ശ്രമിച്ച അംഗ രക്ഷകര്‍ക്കും പരിക്കേറ്റു. അറസ്റ്റ് ചെയ്ത പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലോ തങ്ങളെ ആക്രമിച്ചതായി പരാതി പെട്ടില്ല. ഗൗരവമായ കുറ്റം മറയ്‌ക്കാന്‍ പിന്നീടാണ് പരാതി നല്‍കിയത്.
പരിശോധിച്ചപ്പോള്‍ പ്രതിഷേധം ആസൂത്രിതമാണെന്നും പരാതിയില്‍ കേസെടുക്കാനാകില്ലെന്നും പോലീസ് കണ്ടെത്തി. വാട്‌സ്ആപ്പ് വഴിയാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്. മുന്‍ എംഎല്‍എ കൂടിയായ നേതാവാണ് ആസൂത്രണങ്ങള്‍ക്ക് പിന്നില്‍. പ്രതിഷേധാക്കാര്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തത് യൂത്ത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇ.പി. ജയരാജനെതിരെ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. ഇപി ചെയ്ത കുറ്റം യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തതിനേക്കാള്‍ വലുതെന്ന് കണ്ടെത്തിയാണ് ഇന്‍ഡിഗോ മൂന്നാഴ്ചത്തേയ്‌ക്ക് ഇപിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസ് എടുക്കണം. പോലീസ് ഇപിക്കെതിരെ കേസെടുക്കാത്തത് ഇരട്ടനീതിയാണെന്നും വി.ഡി.. സതീശന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: