കൊച്ചി: വീട്ടിലിരുന്ന് നൃത്തം പഠിക്കാന്‍ പുതിയ ആപ്പുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. 80 രൂപ പ്രതിമാസം ഫീസില്‍ നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പാണ് ഇറക്കുന്നത്. ശനിയാഴ്ച കൊച്ചിയില്‍ ആപ്പിന്റെ അവതരണം നടക്കും.
കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നത്. ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രാണ ഇന്‍സൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ മൊബൈല്‍ ആപ്പാണ് ശനിയാഴ്ച അവതരിപ്പിക്കുന്നത്.
ഫീസ് കൊടുക്കാന്‍ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാര്‍ക്കും പരിശീലനം നേടിയവര്‍ക്കും ഒരുപോലെ ആപ്പില്‍ നിന്ന് ക്ലാസുകള്‍ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകള്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: