ന്യൂദല്‍ഹി: പ്രവാചകനിന്ദാ കേസില്‍ അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി നൂപുര്‍ ശര്‍മ്മ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഡിവിഷന് ബെഞ്ച് ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും.
ഇപ്പോള്‍ ഒമ്പത് പൊലീസ് സ്റ്റേഷനുകളിലായി നൂപുര്‍ ശര്‍മ്മയ്ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളെല്ലാം ദല്‍ഹിയിലെ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ സൂര്യകാന്തും ജെബി പര്‍ദിവാലയുമടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി കേള്‍ക്കാന്‍ സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: