തിരുവനന്തപുരം: കിംസ്ഹെല്‍ത്തിന് മൂന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളില്‍ കൂടി പിജി പരിശീലനം നടത്താന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) അംഗീകാരം നല്കി. റുമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി എന്നീ ഡിആര്‍എന്‍ബി കോഴ്സുകള്‍ക്കും ഇന്‍ഫക്ഷ്യസ് ഡിസീസ് ഫെലോഷിപ്പ് കോഴ്സിനുമാണ് കിംസ്ഹെല്‍ത്തിന് അംഗീകാരം ലഭിച്ചത്.
ഇതോടെ എന്ബിഇഎംഎസിനു കീഴിലുള്ള 25 കോഴ്സുകളിലായി (ഡിഎന്‍ബി, ഡിആര്‍എന്‍ബി, എഫ്എന്‍ബി) 78 പിജി വിദ്യാര്‍ത്ഥികളെ എല്ലാ വര്‍ഷവും കിംസ്ഹെല്‍ത്തിന് പ്രവേശിപ്പിക്കാനാകും. മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയാണ് (ന്യൂഡല്‍ഹി) ദേശീയതലത്തില്‍ പ്രവേശനം കൈകാര്യം ചെയ്യുന്നത്.
എന്‍ബിഇഎംഎസ് കോഴ്സുകളില്‍ മികച്ച പ്രകടനമാണ് കിംസ്ഹെല്‍ത്ത് നാളിതുവരെ നടത്തിയിരിക്കുന്നത്. സ്ഥാപനം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ ഡിഎന്‍ബി തുടങ്ങുന്നതിന് അംഗീകാരം ലഭിക്കുകയും അങ്ങനെ 2004 ല്‍ കിംസ്ഹെല്‍ത്ത് ഹൃദ്രോഗവിഭാഗത്തിലും റേഡിയോളജി വിഭാഗത്തിലും ആദ്യ കോഴ്സുകള്‍ തുടങ്ങി.
പതിനെട്ട് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് തവണ എന്‍ബിഇഎംഎസ് ദേശീയതലത്തില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലും കിംസ്ഹെല്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2007 ല്‍ കാര്‍ഡിയോളജി, 2015 ല്‍ ഇഎന്‍ടിയും ഓര്‍ത്തോപീഡിക്സും, 2016 ല്‍ ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, 2020 ല്‍ റെസ്പറേറ്ററി മെഡിസിന് എന്നിവയില്‍ (രണ്ട് സെഷനുകളില്‍ രണ്ട് റാങ്കുകള്‍) ഒന്നാം റാങ്കുകളും കിംസ്ഹെല്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. കൂടാതെ കിംസ്ഹെല്‍ത്ത് 2018 ല്‍ നാഷണല്‍ ടീച്ചിംഗ് എക്സലന്‍സ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
പരിശീലന കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും പ്രവേശനനടപടിക്രമങ്ങള്ക്കുമായി പ്രത്യേക വിഭാഗം തന്നെ കിംസ്ഹെല്‍ത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിംസ്ഹെല്‍ത്തിലെ പിജി വിദ്യാര്‍ഥി പരിശീലന പരിപാടി ദേശീയതലത്തില്‍ തന്നെ അംഗീകാരവും പ്രശംസയും നേടിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: