തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് ഒരുവോട്ട് ഉറപ്പാക്കി. യുപിയില്‍നിന്നുള്ള എംഎല്‍എയാണ് കേരള നിയമസഭയിലെ ബൂത്തിലെത്തി എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുക. ഉത്തര്‍പ്രദേശ് സേവാപുരി മണ്ഡലത്തിലെ എംഎല്‍എ നീല്‍ രത്തന്‍ സിങ് ആയുര്‍വേദ ചികിത്സയ്ക്കായി ഇപ്പോള്‍ കേരളത്തിലുള്ളത്. അതിനാലാണ് ഇവിടെ വോട്ട് ചെയ്യുന്നത്. യുപിയില്‍ എന്‍ഡിഎയുടെ ഘടകക്ഷിയായ അപ്നാ ദള്‍ പാര്‍ട്ടിയുടെ പ്രതിനിധിയാണ് നീല്‍ രത്തന്‍. പക്ഷേ, ഇദേഹത്തിന്റെ വോട്ട് കേരളത്തിനൊപ്പം ചേര്‍ക്കില്ല. യുപിക്കൊപ്പമാണ് എണ്ണുക.
തമിഴ്നാട്ടിലെ തിരുനെല്‍വേലി എംപി എസ്.ജ്ഞാനതിരവിയവും വോട്ടു ചെയ്യാന്‍ കേരളത്തില്‍ എത്തും. കോവിഡ് ബാധിതനായതിനാല്‍ വൈകിട്ട് അഞ്ചോടെയാണ് ഇദ്ദേഹത്തിന് വോട്ടു ചെയ്യാനുള്ള അവസരം. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നിയമസഭയിലെ മൂന്നാം നിലയില്‍ സജ്ജീകരിക്കുന്ന ബൂത്തിലാണ് വോട്ടെടുപ്പ്. നിയമസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിത ഉണ്ണിത്താനാണു വരണാധികാരി.
അതേസമയം, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു വന്‍ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പാക്കി. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മുര്‍മുവിന് വോട്ട് ലഭിക്കും. ഇതുവരെ 68 ശതമാനം വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പാക്കിയിട്ടുണ്ട്. ഭാരതത്തിന്റെ പതിനാറാം രാഷ്ട്രപതിയായി ഗോത്രവനിതയായ ദ്രൗപദി മുര്‍മു എത്തുമെന്ന് പൂര്‍ണമായി എന്‍ഡിഎ ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.
ഗോത്രവര്‍ഗ വിഭാഗങ്ങള്‍ നിര്‍ണ്ണായകമായ ഝാര്‍ഖണ്ഡില്‍ വനവാസി വിഭാഗത്തിലുളള വനിതയെ പിന്തുണച്ചില്ലെങ്കില്‍ രാഷ്ട്രീയ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ജെഎംഎം വിലയിരുത്തുന്നു. അതിന്റെ അടിസഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയും ഝാര്ഖണ്ഡുകാരനുമായ യശ്വന്ത് സിന്‍ഹയെ തളളി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ജെഎംഎം തീരുമാനിച്ചത്.
ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യമായി ഗോത്രവിഭാഗത്തില്‍ നിന്നുളള വനിത രാഷ്ട്രപതിയാകുന്നതിനെ എതിര്‍ക്കുന്നത് ജെഎംഎമ്മിന് വലിയ തിരിച്ചടിയാകും. മുര്‍മുവും സോറനും ഗോത്ര നേതാക്കളാണ്, ജാര്‍ഖണ്ഡിലും അയല്‍ സംസ്ഥാനമായ ഒഡീഷയിലും ഗണ്യമായ ജനസംഖ്യയുള്ള സന്താല്‍ വര്‍ഗത്തില്‍പ്പെട്ടവരാണ്. നേരിടുന്നുണ്ട്.
സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ച ജെഎംഎം, ജനതാദള്‍ (എസ്), ശിവസേനയും ടിഡിപിയും നേരത്തെ തന്നെ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 10,86,431 മൂല്യ വോട്ടില്‍ ഏഴര ലക്ഷത്തോളം വോട്ട് മുര്‍മു നേടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. കേരളം, തമിഴ്നാട്, തെലങ്കാന, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിപക്ഷ വോട്ടുകള്‍ മാത്രമാണ് സിന്‍ഹയ്ക്ക് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: