കോട്ടയം: കൊലവിളി മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞവര്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ച പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ് പോസ്റ്റ് പോലീസുകാരി ഷെയര്‍ ചെയ്തത് വിവാദത്തില്‍. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എ എസ് ഐ. റംലാ ഇസ്മയലാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ ഫേസ് പോസ്റ്റ് ഷെയര്‍ ചെയ്ത്.
”അല്‍ഹംദുലില്ലാഹ്…..പ്രിയപ്പെട്ടവരുടെ ഒന്നരമാസത്തോളം നീണ്ട അന്യായ തടങ്കലിന് വിരാമമായിരിക്കുന്നു. പോലീസ് ചുമത്തിയ കള്ളക്കേസില്‍ എന്നോ ജാമ്യം ലഭിക്കേണ്ടതായിരുന്നിട്ടും കീഴ്ക്കോടതികള്‍ പുറം തിരിഞ്ഞ് നിന്നപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിക്കുന്നു. ആര്‍എസ്എസിനെതിരായ മുദ്രാവാക്യങ്ങള്‍ക്ക് കേരളം ഉള്‍പ്പടെ തടവറകള്‍ ഒരുക്കുമ്പോള്‍ നീതിയുടെ തിരിനാളങ്ങള്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത് ആശ്വാസകരമാണ്. കേസ് പരിഗണിച്ച ആദ്യദിനം തന്നെ ജാമ്യം അനുവദിച്ചത് ഈ കേസിന്റെ പൊള്ളത്തരത്തെയാണ് വ്യക്തമാക്കുന്നത്”
എന്നതായിരുന്നു റൗഫിന്റെ പോസ്റ്റ്. എഴുതിയ ഉടന്‍ തന്നെ അത് .റംലാ ഷെയര്‍ ചെയ്തു.
ഇതിനെതിരെ ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍ ഹരി രംഗത്തു വന്നു.കേരള പോലീസില്‍ ഇനിയുമുണ്ട് ഒറ്റുകാര്‍ എന്നും പോലീസിനെ നിയന്ത്രിക്കുന്നത് എസ്ഡിപി പിഎഫ് ഐ പോലുള്ള തീവ്രവാദ സംഘടനകളോ എന്നു സൂചിപ്പിച്ച് ഹരി ഫേസ് ബുക്ക് പോസ്റ്റിട്ടു. തൊട്ടുപിന്നാലെ റംല തന്റെ പോസ്റ്റു പിന്‍വലിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി പോലീസുകാരിക്കുള്ള ബന്ധം അന്വേഷിക്കണമെന്നും ഇക്കാര്യം വളരെ മുമ്പേ അധികാരികളെ അറിയിച്ചിട്ടുള്ളതാണെന്നും ഹരി പറഞ്ഞു.
‘കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് ബോദ്ധ്യപ്പെട്ട് റിമാന്‍ഡില്‍ ആയി. അത് അന്യായമാണെന്നും ഒന്നരമാസക്കാലത്തെ ജയില്‍വാസം കഴിഞ്ഞവര്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ച് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു വനിതാ എ എസ് ഐ. ആണ്.ഒന്നുകില്‍ പോലിസ് നടപടി തെറ്റാണെന്ന് പറയൂ , അല്ലങ്കില്‍ അവര്‍ക്കെതിരെ നടപടിയും അന്വേഷണവും നടത്താനുള്ള ആര്‍ജ്ജവം കാണിക്കണം. പോപ്പുലര്‍ ഫ്രണ്ടുമായി ഇവര്‍ക്കുള്ള ബന്ധവും അന്വേഷിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമല്ല വളരെ മുമ്പേ അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. നടപടി പരമാവധി ഒരു സ്ഥലം മാറ്റം. ഇത്തരം കാര്യങ്ങള്‍ പോലീസില്‍ നടക്കുന്നുണ്ട്, എന്നാല്‍ നടപടിയുണ്ടാവില്ല എന്ന് വ്യക്തമായി അറിയാം. കാരണം ഇവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടിടിച്ച് നില്‍കുകയാണന്ന സത്യം അവര്‍ക്കറിയാം’
എന്‍ ഹരി ഫേസ് ബുക്കില്‍ എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: