Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിവസ്ത്ര മോഷണക്കേസില്‍ മന്ത്രിയെ സഹായിച്ച് മനോരമ; ലേഖകന്റെ വാര്‍ത്ത ‘പറയാതെ വയ്യ’ ആഴ്‌ച്ചകളോളം മുക്കി; രാജുവിന്റെ ലീലകള്‍ കേരളം അറിഞ്ഞത് ഫേസ്ബുക്കില്‍

പിണറായി സര്‍ക്കാരിനെ ഈ വാര്‍ത്ത ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് വാര്‍ത്തയെ 'കൊന്നത്'. മനോരമയുടെ പല പരിപാടികള്‍ക്കും മന്ത്രി സഹായം ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഈ വാര്‍ത്ത നല്‍കാനാവില്ലെന്നാണ് 'പറാതെ' എഡിറ്റര്‍ പോസ്റ്റിലുള്ള ചിലര്‍ പറഞ്ഞത്. അതോടെയാണ് ഇന്നു പുലര്‍ച്ചെ എല്ലാ തെളിവുകളും അടക്കം ലേഖകന്‍ ഈ വാര്‍ത്ത ഫേസ്ബുക്ക് പോസ്റ്റു ചെയ്തത്. ഇത് ഏടുത്ത് ഏഷ്യാനെറ്റ് ന്യൂസ് വലിയ വാര്‍ത്തയാക്കി നല്‍കുകയും ചെയ്തു. എന്നിട്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ തയാറായിട്ടില്ല.

Janmabhumi Online by Janmabhumi Online
Jul 17, 2022, 07:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ സംരക്ഷിക്കാന്‍ വാര്‍ത്ത മുക്കി മലയാള മനോരമ. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്ന് എടുത്ത് കൃത്രിമം കാട്ടിയ കേസിലെ തെളിവുകളും ഒളിച്ചുകളികളും മനോരമ റിപ്പോര്‍ട്ടര്‍ക്കാണ് ആദ്യം ലഭിച്ചത്. ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് മനോരമ ലേഖകനായ അനില്‍ ഇമ്മാനുവേല്‍ ഇക്കാര്യങ്ങള്‍ എല്ലാം കണ്ടെത്തുന്നത്. മന്ത്രിസഭയെ തന്നെ പ്രതിരോധത്തിലാക്കുന്ന ഈ തെളിവുകള്‍ അടക്കം അദേഹം വാര്‍ത്ത തയാറാക്കി നല്‍കി. എന്നാല്‍, മനോരമ ന്യൂസ് അധികൃതര്‍ തെളിവുകള്‍ അടക്കമുള്ള വാര്‍ത്ത പൂഴ്‌ത്തുകയായിരുന്നു. 

പിണറായി സര്‍ക്കാരിനെ ഈ വാര്‍ത്ത ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് വാര്‍ത്തയെ ‘കൊന്നത്’. മനോരമയുടെ പല പരിപാടികള്‍ക്കും മന്ത്രി സഹായം ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഈ വാര്‍ത്ത നല്‍കാനാവില്ലെന്നാണ് ‘പറാതെ’ എഡിറ്റര്‍ പോസ്റ്റിലുള്ള ചിലര്‍ പറഞ്ഞത്. അതോടെയാണ് ഇന്നു പുലര്‍ച്ചെ എല്ലാ തെളിവുകളും അടക്കം ലേഖകന്‍ ഈ വാര്‍ത്ത ഫേസ്ബുക്ക് പോസ്റ്റു ചെയ്തത്. ഇത് ഏടുത്ത് ഏഷ്യാനെറ്റ് ന്യൂസ് വലിയ വാര്‍ത്തയാക്കി നല്‍കുകയും ചെയ്തു. എന്നിട്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ തയാറായിട്ടില്ല. 

കേരളത്തില്‍ വലിയ ചര്‍ച്ചയായ ഈ അടിവസ്ത്രമോഷണ വാര്‍ത്ത മനോര പത്രത്തിന്റെയും മനോരമ ന്യൂസിന്റെ ഓണ്‍ലൈനുകളും വാര്‍ത്തയാക്കിയിട്ടില്ല. മനോരമ മാനേജ്‌മെന്റിന്റെ അടിവോടെയല്ല ആന്റണി രാജുവിനെതിരായ വാര്‍ത്ത മുക്കിയതെന്നും സിപിഎം അനുഭാവികളായ ചില എഡിറ്റര്‍മാരാണ് സ്വന്തം ലേഖകന്റെ വാര്‍ത്തയെ ‘കൊന്നത്’ എന്നും  ആപേക്ഷം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ മനോരമ ന്യൂസ് തയാറായിട്ടില്ല.  

മൂന്ന് ഫേസ്ബുക്ക് പോസ്റ്റുകളായാണ് മനോരമ ലേഖകന്‍ ഈ വാര്‍ത്ത പുറത്ത് എത്തിച്ചത്. ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണരൂപം:

ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്:  

കോടതിയ്‌ക്കറിയണോ മന്ത്രിപ്പണിയുടെ തിരക്ക് വല്ലതും….

ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായ ആന്റണി രാജു പ്രതിയായ ഗുരുതരസ്വഭാവമുള്ള ക്രിമിനല്‍ കേസ് അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍, ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത പ്രതിസന്ധിയിലാണ്….. റജിസ്റ്റര്‍ ചെയ്തിട്ട് 28 വര്‍ഷം, കുറ്റപത്രം സമര്‍പ്പിച്ചിട്ട് 16 വര്‍ഷം, വിചാരണക്കായി കോടതി സമന്‍സ് അയച്ച് പ്രതികളെ വിളിക്കാന്‍ തുടങ്ങിയിട്ട് 08 വര്‍ഷം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ്, നിലവില്‍ നെടുമങ്ങാട് കോടതിയിലാണ് വിചാരണ തുടങ്ങാനായി മന്ത്രിയുടെ സൗകര്യം നോക്കിയിരിക്കുന്നത്.  

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുമ്പോള്‍ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് ആന്‍ഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് പക്ഷെ തോറ്റുപോയി. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവായി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്ത് പ്രഗല്‍ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ വക്കീലിനെ ഇറക്കി. അത് ഫലംകണ്ടു; പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയല്‍ ഒബ്ജക്ട്, അഥവാ എംഒ 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. (വിധിപകര്‍പ്പ് ഒപ്പം ചേര്‍ക്കുന്നു)  

ഇതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് മുന്നിലെത്തുന്നു. മൂന്നുവര്‍ഷത്തെ പരിശോധനക്ക് ഒടുവില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുന്നു….. 1994ല്‍ ഇങ്ങനെ തുടങ്ങിയ കേസ് 2002ല്‍ എത്തിയപ്പോള്‍ തെളിവില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി അവസാനിപ്പിക്കാന്‍ പൊലീസ് തന്നെ ശ്രമം നടത്തി. 1996ല്‍ ആദ്യവട്ടം എംഎല്‍എ ആയ ആന്റണി രാജു അഞ്ചു വര്‍ഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം; എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരം ഏറ്റയുടന്‍. കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു എന്നതുകൂടി ഇവിടെ ചേര്‍ത്തു പറയണം.  

എന്നാല്‍ 2005 ഒടുവിലായപ്പോള്‍ കാര്യങ്ങള്‍ വീണ്ടും കീഴ്‌മേല്‍ മറിഞ്ഞു. കേസ് പുനരന്വേഷിക്കാന്‍ ഉത്തരമേഖലാ ഐ.ജി. ടി.പി. സെന്‍കുമാര്‍ നല്‍കിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ വക്കം പ്രഭ നടപടി തുടങ്ങി. (പകര്‍പ്പ് ഒപ്പം ചേര്‍ക്കുന്നു) ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവര്‍ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. (പകര്‍പ്പ് ചുവടെ) കുറ്റങ്ങള്‍, കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറെണ്ണം.  

തുടര്‍ന്ന് അക്കൊല്ലം തന്നെ മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നു. എട്ടുവര്‍ഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ല്‍ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു. അവിടം മുതലിങ്ങോട്ട് 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ല്‍ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീളുകയാണ്.  

ഈ വരുന്ന മാസം, ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കുകയാണ്. അന്നെങ്കിലും മന്ത്രി ഹാജരാകുമോ? അല്ലെങ്കില്‍ പറഞ്ഞുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ; അതാണിനി അറിയാനുള്ളത്. ഈ വസ്തുതയൊന്നും അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ. 28 വര്‍ഷമായിട്ടും വിചാരണ തുടങ്ങാനാകാത്ത കേസ് ഈ  നാട്ടിലെ നീതിന്യായ വ്യവസ്ഥക്കും അപമാനമാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിനാണ് ഈ ഗതി.  

അനില്‍ ഇമ്മാനുവല്‍

രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്:  

കേസിന്റെ ഇരുപതാം വര്‍ഷത്തിലാണ് വിചാരണക്കുള്ള നടപടിയെങ്കിലും തുടങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2014 ഏപ്രില്‍ 30ന്. അന്ന് തുടങ്ങി ആന്റണി രാജു അടക്കം പ്രതികള്‍ക്ക് സമന്‍സുകള്‍ അയച്ചുകൊണ്ടേയിരിക്കുകയാണ് കോടതി; ഫലമൊന്നുമില്ല. കോടതി വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുന്ന ഋ രീൗൃെേ സംവിധാനമാണ് ഇതിനുള്ള ആധികാരിക തെളിവ്. നെടുമങ്ങാട് ജെഎഫ്എംസി ഒന്നാം നമ്പര്‍ കോടതിയിലെ കേസിന്റെ നാള്‍വഴി ഇവിടെ കാണാം.

മൂന്നാമത്തെ ഫേസ്ബുക്ക് പോസ്റ്റ്:  

തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് കേസില്‍ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പോലീസ് ചുമത്തിയിരിക്കുന്നത്. 28 വര്‍ഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിര്‍ണായക തെളിവിനെക്കുറിച്ച് ഇനി രേഖ സഹിതം വിശദീകരിക്കാം.  

കോടതിയിലെത്തുന്ന കേസുകളില്‍ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റര്‍. ഇതില്‍ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷന്‍ സ്‌റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാന്‍ കഴിയില്ല. ഈ കര്‍ശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്.

അതിങ്ങനെയാണ്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോള്‍ എന്നൊരാള്‍ എത്തുന്നു. പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാല്‍ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ പേഴ്‌സണല്‍ ബിലോങിങ്‌സ്; തൊണ്ടി രജിസ്റ്ററില്‍ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്‌റിക്കോര്‍ഡര്‍ എല്ലാം എടുക്കുന്നു. ഇതുവരെ എല്ലാം ഓകെയാണ്….  

എന്നാല്‍ ഇതിനുപിന്നാലെ, കോടതി ചെസ്റ്റില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവസ്തുക്കള്‍, ലഹരിമരുന്നും അടിവസ്ത്രവും; അതില്‍ അടിവസ്ത്രം ആന്‍ണി രാജു പുറത്തെടുക്കുന്നു. അവിടെ നിന്നങ്ങോട്ട് നാലുമാസത്തോളം അത് ഇവരുടെ കൈവശം തന്നെയിരുന്നു. പന്ത്രണ്ടാം  മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് തിരികെ ഏല്‍പിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാന്‍ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returnedഎന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട  ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. (പകര്‍പ്പ് ഒപ്പം ചേര്‍ക്കുന്നു)  

വിചാരണ നടന്നാല്‍ പ്രതികള്‍ രണ്ടുപേരും അഴിയെണ്ണുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന തെളിവാണീ രേഖ. അതുകൊണ്ട് തന്നെയാണ് കേസ് ഇങ്ങനെ അനന്തമായി നീട്ടി നശിപ്പിക്കാനുള്ള നീക്കം. ആദ്യകേസില്‍ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെങ്കില്‍ ഈ രണ്ടാം കേസില്‍ അതിലും വലുത് സംശിക്കേണ്ടി വരും. പെറ്റിക്ക്‌സേസില്‍ പോലും കോടതിയില്‍ ഹാജരാകാത്ത പ്രതിക്ക് ജാമ്യമില്ലാത്ത വാറന്റ് അയക്കുന്നതാണ് കീഴ് വഴക്കവും ചട്ടവുമെന്നിരിക്കെ ഈ കേസില്‍ കോടതി കാട്ടുന്ന സൗമനസ്യം അസാധാരണം തന്നെയാണ്. 22 തവണ മാറ്റിവയ്‌ക്കേണ്ടി വന്നിട്ടും സമന്‍സ് അല്ലാതെ ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് ഈ കോര്‍ട്ട് പറയുന്നത്.  

അനില്‍ ഇമ്മാനുവല്‍

Tags: ministerവാര്‍ത്തആന്‍റണി രാജുമനോരമ ന്യൂസ്മലയാള മനോരമമനോരമ ഓണ്‍ലൈന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

Kerala

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

Kerala

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

പുതിയ വാര്‍ത്തകള്‍

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies