Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘വന്ദേ വാല്മീകി കോകിലം… ‘

'തോരാമഴ പെയ്യുന്ന കര്‍ക്കടകത്തില്‍ പുറത്തിറങ്ങാനാവാതെ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് കാലത്തും സന്ധ്യയ്‌ക്കും രാമായണം പാരായണം ചെയ്തിരുന്ന നാളുകള്‍ മലയാളിക്കുണ്ടായിരുന്നു. രാമകഥയിലെ ഉല്‍കൃഷ്ടമായ മാനുഷിക ബന്ധങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താന്‍ അന്നുള്ളവര്‍ ശ്രമിച്ചിരുന്നു. മാനസികാരോഗ്യം കൈവരിക്കാനും, സരസമായും സഭ്യമായും സംസാരിക്കാനും, അക്ഷരശുദ്ധി കൈവരിക്കാനും, മാതൃഭാഷ നിലനിര്‍ത്താനും രാമായണ പാരായണം കൊണ്ടു സാധിച്ചിരുന്നതായി പഴമക്കാര്‍ പറയാറുണ്ട്.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 07:00 am IST
in Samskriti

മണി എടപ്പാള്‍

ലോകമെങ്ങും അംഗീകരിക്കപ്പെട്ടതും ഇന്നും പഠനവിഷയമാക്കുന്നതുമായ രാമായണവും മഹാഭാരതവും ഭാരതം ലോകത്തിനു നല്‍കിയ അമൂല്യരത്‌നങ്ങളാണ്. രാമായണം ലോകത്തിലെ ഏറ്റവും പുരാതന കാവ്യമാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ രചിക്കപ്പെട്ട രാമായണത്തിന് ഇന്നും പ്രസക്തി വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ ആ സൃഷ്ടി ശക്തിമത്തും മൂല്യവത്തും കാലാനുസൃതവുമാണെന്ന് മനസിലാക്കാം. രാജ്യത്ത് വിവിധയിനം രാമായണങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും, വാല്മീകി രാമായണത്തെ ആധാരമാക്കി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ തയ്യാറാക്കിയ അധ്യാത്മരാമായണമാണ് മലയാളികള്‍ ഇന്നും പാരായണം ചെയ്യുന്നത്.  

ദക്ഷിണായനത്തിന്റെ തുടക്കവും പെരുമഴക്കാലവുമായ കള്ളക്കര്‍ക്കടകം വരുന്നത് വറുതി സമ്മാനിച്ചാണ്. തോരാമഴ പെയ്യുന്ന കര്‍ക്കടകത്തില്‍ പുറത്തിറങ്ങാനാവാതെ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് കാലത്തും സന്ധ്യയ്‌ക്കും രാമായണം പാരായണം ചെയ്തിരുന്ന നാളുകള്‍ മലയാളിക്കുണ്ടായിരുന്നു. അന്ന് രാമയണം വായിക്കാത്ത ഹൈന്ദവഗൃഹങ്ങള്‍ വിരളമായിരുന്നു. രാമകഥയിലെ ഉല്‍കൃഷ്ടമായ മാനുഷിക ബന്ധങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താന്‍ അന്നുള്ളവര്‍ ശ്രമിച്ചിരുന്നു. മാനസികാരോഗ്യം കൈവരിക്കാനും, സരസമായും സഭ്യമായും സംസാരിക്കാനും, അക്ഷരശുദ്ധി കൈവരിക്കാനും, മാതൃഭാഷ നിലനിര്‍ത്താനും രാമായണ പാരായണം കൊണ്ടു സാധിച്ചിരുന്നതായി പഴമക്കാര്‍ പറയാറുണ്ട്.  

അതിനിടെയാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങളേയും ആധ്യാത്മിക പ്രവര്‍ത്തനങ്ങളേയും തകിടം മറിച്ച ഇടപെടലുകളുടെ സ്വാധീനമേറിയത്. അതിനു വശംവദരായിഹൈന്ദവ സമൂഹം വഴി തെറ്റി പ്രയാണം തുടങ്ങി. അങ്ങനെയിരിക്കെ; 1982ലെ വിശാല ഹിന്ദുസമ്മേളനത്തില്‍ ഒരു കൂട്ടം ഹൈന്ദവ നേതാക്കന്മാരുടെ കൂട്ടായ ചിന്തയില്‍ നിന്നും  മഹത്തായൊരു ആഹ്വാനമുണ്ടായി: ‘ഇനി മുതല്‍ കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമായി ആചരിക്കുക.’ തുടര്‍ന്ന് ഓരോ ഗ്രാമങ്ങളിലും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ഭവനങ്ങളിലും കര്‍ക്കടകത്തിലെ രാമായണ പാരായണം പ്രചാരത്തില്‍ വന്നു.  

രാമായണമാസം ആചരിക്കാന്‍ ഇപ്പോള്‍ പല സംഘടനകളും പ്രസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്. ചിലര്‍ ദുഷ്ടലാക്കോടുകൂടിയാണ് ഇറങ്ങിയിരിക്കുന്നതെന്നു കാണാം. അവര്‍ രാമായണത്തിലെ ചില പ്രത്യേകഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് രാമായണത്തേയും രാമനേയും വിശ്വാസികള്‍ വെറുക്കപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുന്നതായി കണ്ടുവരുന്നു. അവ പ്രതിരോധിക്കേണ്ടത് അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.  

രാമായണ പ്രചാരണം ശക്തിപ്പെടുത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയായി മാറണം. ഓരോഹിന്ദുവിന്റെ മനസിലും രാമനെ പ്രതിഷ്ഠിക്കുകയെന്ന കര്‍ത്തവ്യം നമുക്കോരോരുത്തര്‍ക്കുമുണ്ട്. അതിന് ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും സദ്‌സംഗങ്ങളും ഭജനകളും രാമായണ പാരായണങ്ങും സപ്താഹങ്ങളും നവാഹങ്ങളും സംഘടിപ്പിക്കണം.  

രാമായണത്തിലെ വിശേഷപ്പെട്ട, ഫലശ്രുതി നേടുന്ന ഭക്തി നിറഞ്ഞ ചെറിയ ശ്ലോകങ്ങള്‍ ഭക്തരെ പഠിപ്പിക്കണം. ഉദാഹരണത്തിന് മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും ബാലകാണ്ഡത്തിലെ ‘സല്‍ക്കാരയോഗ്യന്മാരാം രജപുത്രര്‍മാരെ…’ എന്നു തുടങ്ങി ‘രാമനു നല്‍കീടിനാന്‍ ജനകമഹീന്ദ്രനും’ വരെയും ; സന്താനലബ്ധിക്ക് ‘തന്നുടെ ഗുരുവായ വസിഷ്ഠ നിയോഗത്താല്‍…’ എന്നു തുടങ്ങി ‘മര്‍ഭകന്‍മാര്‍ നാല്‍വര്‍ പിറന്നാരുടനുടന്‍’വരെയും; പരീക്ഷാവിജയത്തിന്  ഭാര്‍ഗവദര്‍പ്പശമനം എന്ന ഭാഗത്തെ ‘ഞാനൊഴിങ്ങുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍…’ എന്നു തുടങ്ങി ‘ശീരാമ രാമ! രാമ! കൗസല്ല്യാത്മജ! ഹരേ’ എന്നു വരേയും പഠിപ്പിക്കുക. ഇതുപോലെ സുഖപ്രസവത്തിനും ആപത്തൊഴിവാകാനും വേര്‍പിരിഞ്ഞവര്‍ ഒന്നിക്കാനും ഉദ്യോഗക്കയറ്റത്തിനും കുട്ടികള്‍ വഴിതെറ്റാതിരിക്കാനും ദുഃസ്വപ്‌നങ്ങള്‍ കാണാതിരിക്കാനുമെല്ലാം ചൊല്ലേണ്ടതായ പ്രത്യേക ശ്ലോകങ്ങള്‍ രാമായണത്തിലുണ്ട്.  

മഹാഭാരതം ധര്‍മമാര്‍ഗമാണ് കാണിച്ചു തരുന്നത്. ഭാഗവതം ഭക്തിമാര്‍ഗവും. ഇവ രണ്ടും ഉള്‍ക്കൊള്ളുന്നതാണ് രാമായണം എന്നതാണ് അതിന്റെ മാഹാത്മ്യം. ലോകത്തെ തിന്മയില്‍ നിന്നും നന്മയിലേയ്‌ക്ക് നയിക്കുവാന്‍ പര്യാപ്തമായ കഥയും കഥാപാത്രങ്ങളെയും നമുക്ക് പരിചയപ്പെടുത്തുകയാണ് രാമായണത്തിലൂടെ വാല്മീകി ചെയ്യുന്നത്. അതുകൊണ്ട് നാമോരോരുത്തരും രാമായണ പ്രചാരണം ഏറ്റെടുക്കണം. രാമനും രാമായണവും നിത്യജപമായെടുത്ത് നമുക്ക് മുന്നേറാം.

Tags: രാമായണംമഹാഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.