പ്രസിദ്ധ വാഗ്മിയും എഴുത്തുകാരനുമായിരുന്ന സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ എഴുതിയ ലേഖനം”ദ് ഹിന്ദു’ ഇംഗ്ലീഷ് പത്രത്തില്‍ ഉപയോഗിക്കുന്ന ചുരുക്ക രൂപങ്ങള്‍ (ഷോര്ട്ട്ഫോംസ്) വായനക്കാരിലുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചായിരുന്നു. അന്ന് ‘നവഭാരതിവേദി’യെന്ന സാമൂഹ്യസാംസ്കാരിക പ്രസ്ഥാനം അദ്ദേഹം തുടങ്ങിയ കാലം. അണ്ണാഹസാരെ പില്ക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതിക്കെതിരെയുള്ള ‘ഭ്രഷ്ടാചാര്‍ വിരോധി ആന്ദോളന്’ പോലെ വലിയ പ്രസ്ഥാനമായി മാറുമെന്നു കരുതിയ ആ ‘നവഭാരത വേദി’ ലക്ഷ്യം കാണാതെ പോയതിനെക്കുറിച്ച്, അഴിമതി അലങ്കാരവും അഹങ്കാരവുമായി മാറിയ കേരളത്തിലെ ഇന്നത്തെ സ്ഥിതിവിശേഷത്തില്‍, ഒരന്വേഷണ പഠനത്തിന് സാധ്യതയുണ്ട്. അന്ന് അഴീക്കോടിന്റെ, പോസ്റ്റ്കാര്‍ഡില്‍, സ്വന്തം കൈപ്പടയില്‍ എഴുതിക്കിട്ടിയ ഒരു കത്തുണ്ട്. അതിലെ തീയതിക്കു മുകളില്‍, വായിക്കാന്‍ തീരെ എളുപ്പമല്ലാത്ത രീതിയില്‍ ‘കോ.സ.ക.ശ’ എന്നെഴുതിയത് തിരിച്ചറിഞ്ഞത് കത്തിലെ ഉള്ളടക്കം വായിച്ചു മനസ്സിലാക്കുന്നതിന്റെ പത്തിരട്ടി അധ്വാനിച്ചായിരുന്നു. ‘കോഴിക്കോട് സര്‍വ്വകലാശാല’യ്ക്കാണ് അദ്ദേഹം ‘കോ.സ.ക.ശ’ എന്നെഴുതിയത്. ആശയവിനിമയത്തിന് ഭാഷയും എഴുത്തും ഉണ്ടാക്കുന്ന തടസം, പൊതുസമ്മതമല്ലാത്ത രീതികള്‍ തുടരുമ്പോഴുണ്ടാക്കുന്ന പ്രശ്നങ്ങള്‍, പറയാനാണ് ഇവിടെ ശ്രമിച്ചത്. പൊതുമാധ്യമങ്ങള്‍, ജനകീയ മാധ്യമങ്ങള്‍ കൃത്യതയും വ്യക്തതയുമില്ലാതായാല് ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് വായന തിരിക്കാനാണ് ഇതെഴുതിയത്.
2022 ജൂലൈ നാലിന്, ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്റെ പുതിയ ആസ്ഥാനം ചാലപ്പുറത്തെ കേസരിഭവനില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പുമന്ത്രി അനുരാഗ് സിങ് ഠാക്കൂറായിരുന്നു ഉദ്ഘാടകന്‍. ഗംഭീരമായ ചടങ്ങെന്ന് മന്ത്രിതന്നെ പലവുരു അഭിപ്രായപ്പെട്ട പരിപാടിയില്‍ നിശ്ചയിച്ച 30 മിനിട്ട് സമയത്തിനു പുറമെ കാല്‍മണിക്കൂറിലേറെ അദ്ദേഹം സംസാരിച്ചു. വിവിധ വിഷയങ്ങള്‍, സ്വാഭാവികമായും മാധ്യമരംഗത്തെ പ്രശ്നങ്ങള്‍. പത്രം അച്ചടിക്കുന്ന കടലാസിന്റെ വിലവര്‍ധന, മേഖലയിലെ മറ്റ് പ്രതിബന്ധങ്ങള്‍, വെല്ലുവിളികള്‍, ആദര്‍ശപ്രശ്നം, കാഴ്ചപ്പാട്, നയനിലപാട്, തൊഴില്പ്രശ്നങ്ങള് അടക്കം വിശദമായി സംസാരിച്ചു.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ വിശ്വാസ്യത, ഡിജിറ്റല്‍ മാധ്യമങ്ങളുടെ വളര്‍ച്ച, സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കിട്ടുന്ന കൂടുതല്‍ സ്വീകാര്യത, പത്രപ്രവര്ത്തകര്ക്കുവേണ്ട വിശ്വാസ്യത, സത്യസന്ധത, ദേശീയബോധം എല്ലാം വിഷയമായി.
അന്നുതന്നെ മാധ്യമമേധാവികളുടെയും സ്ഥാപന ഉടമകളുടെയും യോഗം വിളിച്ചുചേര്‍ത്ത് അതില്‍ മന്ത്രി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുത്തവരും മന്ത്രിയും സന്തുഷ്ടരായിരുന്നു. എന്നാല്‍ ചില മാധ്യമങ്ങളെ ഒഴിവാക്കിയെന്ന പേരില്‍ ആക്ഷേപം ഉയര്‍ന്നു. എന്നല്ല, ‘മുസ്ലിം പത്രങ്ങളേയും ഇടതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പത്രങ്ങളേയും ഒഴിവാക്കി’ എന്ന വിമര്‍ശനം സംഘടിതമായി ഉയര്‍ന്നു. പിറ്റേന്ന് ചില പത്രങ്ങളിലും ടിവി ചാനലുകളിലും അതായിരുന്നു വാര്‍ത്ത. ആ യോഗം സംഘടിപ്പിച്ചത് സര്‍ക്കാരിന്റെ സംവിധാനമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. അവരോ, സര്‍ക്കാരോ മതത്തിന്റെയോ പാര്‍ട്ടികളുടെയോ പേരില്‍ മാധ്യമങ്ങളെ തിരഞ്ഞെടുക്കാനിടയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയം ജോലിയില്‍ പ്രകടിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടമെങ്കിലും കേരളത്തില്‍ അതൊക്കെ ഒരു ‘ചട്ടം’ മാത്രമാണ്. കുറ്റാന്വേഷണക്കാര്യത്തില്പ്പോലും, കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളില്‍ ജോലിക്കാര്‍ പരസ്യമാക്കിയിട്ടുള്ള രാഷ്ട്രീയ നിലപാടുകള്‍ കുപ്രസിദ്ധമാണല്ലോ. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് കണ്ണൂരിലെ ഒരുദ്യോഗസ്ഥന്, മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കാതെ, സ്വയമേവ ഉത്തരം പരസ്യമാക്കിയ സംഭവം കേരളം ചര്‍ച്ച ചെയ്തിരുന്നു; ‘അച്ഛന് പത്താഴത്തിലില്ല’ എന്ന് പറഞ്ഞ കഥ പോലെയായിരുന്നല്ലോ അത്. അങ്ങനെ നോക്കുമ്പോള്‍ ആ വാര്‍ത്ത എങ്ങനെ, ആരിലൂടെ എഴുതിയ പത്രങ്ങളിലെല്ലാം ഒരേപോലെ വന്നുവെന്ന് ഊഹിക്കാം. പക്ഷേ, ഊഹിച്ചാല്‍ പോരല്ലോ, മന്ത്രി അക്കാര്യത്തില്‍ അന്വേഷിച്ചറിയാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
‘മാധ്യമങ്ങള്‍’ എന്നല്ലാതെ ‘മുസ്ലിം മാധ്യമം, ക്രിസ്ത്യന്‍ മാധ്യമം, ഇടതുപക്ഷ മാധ്യമം, വലതുപക്ഷ മാധ്യമം’ എന്നിങ്ങനെ ഒരു വിഭജനം നടത്തിയാകില്ല നാല്‍പ്പതിലേറെ മാധ്യമങ്ങളില്‍നിന്ന് പകുതിയിലേറെ മാധ്യമങ്ങളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഒരു മാധ്യമത്തിനും ജാതിമതരാഷ്ട്രീയ വാല് ഇല്ലാതാനും. പക്ഷേ, ഞങ്ങള്‍ ‘അക്കൂട്ട’ത്തിലാണെന്ന് സ്വയം പറയുകയും പറയിക്കുകയും ചെയ്യുന്നിടത്ത് ‘നിഷ്പക്ഷ മാധ്യമം’ എന്ന പ്രയോഗം മാത്രമല്ല സങ്കല്‍പ്പംതന്നെ കൊല്ലപ്പെടുകയാണെന്ന് അവര്‍ തിരിച്ചറിയാത്തതോ, പുതിയ കാലത്ത് അങ്ങനെ മുദ്രകുത്തപ്പെടാന് ആസൂത്രണം നടത്തുന്നതോ എന്നാണ് ചിന്തിക്കേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷരല്ല, നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നൊന്നില്ല എന്നെല്ലാമാണ് ഇപ്പോള്‍ ‘മിടുക്കു’പറയുന്നത് പലരും. ‘തുറന്നുകാട്ടപ്പെട്ടപ്പോള്‍’ കുറ്റം യോഗ്യതയാക്കി മിടുക്കനാകുന്ന വിചിത്ര മനസ്ഥിതിയാണത്. കവി അയ്യപ്പപണിക്കരുടെ പ്രസിദ്ധമായ ‘കള്ളന്’ എന്ന കവിത പോലെ. ”വെറുമൊരു മോഷ്ടാവായോരെന്ന കള്ളനെന്നു വിളിച്ചില്ലേ” എന്ന് കള്ളന് ന്യായീകരിക്കുംപോലെ.
മന്ത്രി പങ്കെടുത്ത ചര്‍ച്ചയില്‍ അദ്ദേഹം ഉയര്‍ത്തിയ പല പ്രശ്നങ്ങളില്‍ ഒന്ന് മാധ്യമമേഖല നേരിടുന്ന ഈ വിഷയം തന്നെയായിരുന്നു: വസ്തുതകളുടെ കൃത്യത. വായനക്കാരും കേള്വികാഴ്ചക്കാരും, മാധ്യമപ്രവര്‍ത്തകരും നടത്തിപ്പുകാരും നേരിടുന്ന വെല്ലുവിളി; ശരിയേത്, തെറ്റേത് എന്ന ചോദ്യം. മത്സരങ്ങളും സാങ്കേതികവിദ്യയും ചേര്‍ന്ന് വാര്‍ത്തകളുടെ സത്യവും മിഥ്യയുമന്വേഷിക്കാതെയുള്ള ‘ന്യൂസ് ബ്രേക്കു’കളില്‍ വാസ്തവവും കൃത്രിമവും തിരിച്ചറിയാനാകാത്ത സ്ഥിതി. മന്ത്രി സ്വന്തം അനുഭവം നിരത്തി അക്കാര്യം വിവരിച്ചു. അത് വാസ്തവമെന്നും നമുക്ക് ഒന്നിച്ച് പോരാടാമെന്നും ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഓരോരുത്തരോടും കുശലം പറഞ്ഞ്, കൂടിക്കാഴ്ചകള്‍ തുടരണമെന്നും അഭിപ്രായപ്പെട്ട് പിരിഞ്ഞു. പക്ഷേ, ”മുസ്ലിംഇടതുപക്ഷ മാധ്യമങ്ങളെ മന്ത്രി ഒഴിവാക്കി”യെന്ന അടിസ്ഥാനമല്ലാത്തവാര്ത്തയ്ക്കു പുറമെ, മാധ്യമങ്ങളെ രഹസ്യമായിക്കണ്ട് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനാണ് കേന്ദ്രമന്ത്രി യോഗം വിളിച്ചത്, അതിനെത്തുടര്‍ന്നാണ് കേരള മന്ത്രി സജി ചെറിയാന് രാജിവക്കേണ്ടിവന്നത് എന്നെല്ലാമാണ് പിന്നീട് നടത്തിയ പ്രചാരണം. തുടക്കത്തില്‍ പറഞ്ഞ ‘ചുരുക്കരൂപം’ ഇവിടെയും പരാമര്‍ശിക്കണം. ‘മാപ്ര’ എന്നെഴുതിയ ‘ഷോര്‍ട്ട്ഫോം’ മലയാളത്തിലുണ്ടായി; ‘കമ്മി’, ‘സംഘി’, ‘കൊങ്ങി’, ‘സുഡാപ്പി’ ഒക്കെപ്പോലെ. മാധ്യമപ്രവര്‍ത്തകര്‍ ആണ് ഈ ‘മാപ്ര’; മാധ്യമപ്രവര്ത്തനവുമാക്കാം. ‘മാപ്ര’കളില്‍ ചിലരുടെ ഈ ‘റിപ്പോര്‍ട്ടിങ് അപാരതയെ’ ‘മാപ്ര’കള്‍തന്നെ വിമര്‍ശിച്ചുവെന്നതാണ് പ്രതീക്ഷ നല്കുന്ന സംഭവം.
മന്ത്രി, യോഗത്തിലും അതിനു മുമ്പ് ജന്മഭൂമിയുടെ പൊതുയോഗത്തിലും പറഞ്ഞിരുന്നു ഉറുദുപത്രങ്ങളുടെ എഡിറ്റോറിയല്പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ കാര്യം. മന്ത്രി പറഞ്ഞത് ഒരു ഭാഷയടിസ്ഥാനത്തിലുള്ള വിഭജന മാനദണ്ഡത്തിലായിരുന്നു; അല്ലാതെ മത അടിസ്ഥാനത്തിലായിരുന്നില്ല. കേരളത്തിലെ ഇംഗ്ലീഷ് മാധ്യമങ്ങളെ ക്ഷണിക്കാത്തതിനു കാരണം അതില്‍നിന്നു വ്യക്തം. ‘ക്ഷണിക്കാത്തത് യോഗ്യതയായി’ എന്ന് പറയുന്നവരുടെ മാനേജ്മെന്റുകള്‍ മറ്റൊരിടത്തെ യോഗത്തില്‍ പങ്കുകൊണ്ടിട്ടുണ്ടാകാം. ഒഴിവാക്കപ്പെട്ട മാധ്യമങ്ങളുടെ കാര്യത്തില്‍, ഇനിയും ഇതുപോലെ ഒന്നിച്ചിരിക്കണമെന്ന മന്ത്രിയുടെ വാക്കുകളില്‍ മറുപടിയുണ്ട്. അതെന്തായാലും സര്‍ക്കാരും വകുപ്പുമന്ത്രിയും പറയേണ്ട വിശദീകരണം. മന്ത്രി പറഞ്ഞ മറ്റൊരു വിശദാംശം ശ്രദ്ധിക്കണം: ഡിജിറ്റല്‍ മാധ്യമലോകം വളരുന്നു, സാമൂഹ്യമാധ്യമങ്ങള്‍ വഴി വാര്‍ത്താവിനിമയം നടക്കുന്നു. ജന്മഭൂമി യോഗത്തില്‍ മന്ത്രി പറഞ്ഞത്, ‘രാഷ്ട്രം പ്രഥമം എന്നു കരുതുന്ന ജന്മഭൂമി പത്രം മാധ്യമങ്ങളുടെ വിവിധ വേദികളിലൂടെ വരളട്ടെ’ എന്നാണ്. അര്‍ത്ഥവത്താണ് ആ ‘വിവിധ വേദി’ എന്ന പ്രയോഗം. ഇടയ്ക്ക് ഇതുകൂടി പറയട്ടെ, ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന മാധ്യമം റേഡിയോയും ആകാശവാണി സംവിധാനവുമാണ്. പ്രധാനമന്ത്രി മോദിയുടെ മന് കീ ബാത് എന്ന പരിപാടിയോടെ റേഡിയോ കേള്‍ക്കുന്നവര്‍ കൂടി.
‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്ന, ശ്രീനാരായണ ഗുരുവിന്റെ മഹിതോപദേശം ലോകശാന്തിയിലേക്കുള്ള വഴിയാണ്. മാധ്യമങ്ങളുടെ കാര്യത്തില്‍ ‘മാധ്യമമേതായാലും പ്രചരിപ്പിക്കുന്നത് വസ്തുതയായാല് മതി’ എന്ന ഒരു ആപ്തവാക്യം സ്വയം സ്വീകരിച്ചാല്‍ ഒരുപക്ഷേ പ്രശ്നങ്ങളുടെ പകുതിക്ക് പരിഹാരമാകും. പക്ഷേ, എതിര്‍പ്പുള്ളവരുടെ കാര്യത്തില്‍ പ്രചാരണത്തിന് വസ്തുതയേ പാടില്ലെന്നതാണ് പുതിയ കാലത്തെ ചില മാധ്യമങ്ങളുടെ നയം. കേരളത്തില്‍ മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിനും തേജസ് പത്രത്തിനും പ്രവര്‍ത്തനതടസം നേരിട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിന് കാരണം പറയാനുണ്ട്. മന്ത്രി ജന്മഭൂമി പ്രസംഗത്തില്‍, നേഷന്‍ ഫസ്റ്റ് (രാഷ്ട്രം പ്രഥമം) എന്ന സങ്കല്‍പ്പത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രമെന്ന നിലയില്‍ ജന്മഭൂമിക്ക് ഭാവുകങ്ങള്‍ നേരുകയും ഒളിഞ്ഞും തെളിഞ്ഞും, തെറ്റെന്നറിഞ്ഞും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങളുണ്ട്, അവയെന്തിനങ്ങനെ ചെയ്യുന്നുവെന്ന് അതിശയിക്കുന്നുവെന്നും പറയുകയും ചെയ്തു; സന്ദേശം വ്യക്തമാണ്. ജന്മഭൂമി, പുതിയ ആസ്ഥാനത്തിന് മുന്നില്‍ തയ്യാറാക്കിയ ഒരു ചുവരെഴുത്തുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ണല ില്ലൃ രൃമംഹലറ, രീാുൃീാശലെറ. എമരലറ ംശവേ വേല രവമഹഹലിഴല.െ എീൃ ൗ െുീഹശശേര െശ െമ ാശശൈീി, ഷീൗൃിമഹശാെ ശ െുൃീളലശൈീിമഹ ശിലേഴൃശ്യേ. (ഞങ്ങള്‍ ഒരിക്കലും മുട്ടിലിഴഞ്ഞിട്ടില്ല. വെല്ലുവിളികളെ നേരിട്ടിട്ടേ ഉള്ളൂ. രാഷ്ട്രീയം ഞങ്ങള്‍ക്ക് ഒരു യജ്ഞമാണ്. മാധ്യമപ്രവര്‍ത്തനം തൊഴില്‍പരമായ ധര്മ്മനീതിയാണ്). മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും ഹനിച്ച അടിയന്തരാവസ്ഥയെ ചെറുത്ത് നിന്ന, അതിന്റെ പേരില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ പത്രം ഇന്ന് വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ വാക്യങ്ങള്‍ സത്യമെന്ന് തെളിയിക്കുന്നു. ‘വസ്തുതകള്‍ വിശുദ്ധമാണ്. പക്ഷേ, അഭിപ്രായം സ്വതന്ത്രവും (ഇീാാലി േശ െളൃലല, യൗ േളമേെര മൃല മെരൃലറ) എന്ന പറച്ചിലുകള്‍പോലും മാധ്യമലോകത്ത് പരിശീലനക്ലാസുകളിലും ഇല്ലാതാകുന്നു.
ഏകാത്മമാനവദര്‍ശനം അവതരിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ എഴുതിയ ‘സമാചാര്‍ ആന്‍ എക്സ്പ്രഷന്‍ ഓഫ് ഇന്ത്യ’ എന്ന ലേഖനത്തില്‍ പറയുന്നു: വാര്‍ത്തകള്‍ ‘സത്യം, ശിവം, സുന്ദരം’ ആയിരിക്കണമെന്ന്. വസ്തുതയാകണം, അത് ഗുണകരമാകണം, അവതരണത്തില്‍ സുന്ദരമാകണം. ഏറെ വ്യാഖ്യാനിക്കേണ്ട വാക്യം; അത്രയ്ക്ക് അര്‍ത്ഥതലങ്ങളുള്ളത്. അത് പിന്നൊരിക്കല്‍.
പിന്കുറിപ്പ്:
മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നില്ല. അതുണ്ടോ, ഇല്ലാതായോ, ഉണ്ടായിരുന്നോ. അറിയില്ല. മാധ്യമങ്ങളുടെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിഘട്ടത്തിലാണ്; വളര്‍ച്ചയില്‍ വലുപ്പച്ചെറുപ്പമുണ്ടായെങ്കിലും പ്രതിസന്ധി വന്നപ്പോള്‍ ഒരുപോലെ ബാധിച്ചു. മന്ത്രി പറഞ്ഞതില്‍ കാമ്പുണ്ട്; ഒന്നിച്ചുനിന്നു നേരിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: