Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഉത്തരകേരളത്തിലെ ഒരു പറുദീസ

അതീവ വിസ്തൃതിയില്‍ ചെങ്കുത്തായതും അല്ലാത്തതുമായ മലനിരകള്‍, നിബിഡ വനങ്ങള്‍, കുടക് മലകളുടെ കാനന ഭംഗികള്‍, അരുവികള്‍, ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍, വിവിധതരം ശലഭങ്ങള്‍, അപൂര്‍വ്വയിനം ഔഷധ സസ്യങ്ങള്‍, കിളികള്‍, കാട്ടുമൃഗങ്ങള്‍... പാലക്കയം തട്ടിനെപ്പറ്റി എത്ര വര്‍ണ്ണിച്ചാലും മതിവരാത്തതും അതുകൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 06:00 am IST
in Varadyam

മനോഹര്‍ ഇരിങ്ങല്‍

അതീവ വിസ്തൃതിയില്‍ ചെങ്കുത്തായതും അല്ലാത്തതുമായ മലനിരകള്‍, നിബിഡ വനങ്ങള്‍, കുടക് മലകളുടെ കാനന ഭംഗികള്‍, അരുവികള്‍,  ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍, വിവിധതരം ശലഭങ്ങള്‍, അപൂര്‍വ്വയിനം ഔഷധ സസ്യങ്ങള്‍, കിളികള്‍, കാട്ടുമൃഗങ്ങള്‍… പാലക്കയം തട്ടിനെപ്പറ്റി എത്ര വര്‍ണ്ണിച്ചാലും മതിവരാത്തതും അതുകൊണ്ടാണ്.  

സഹ്യപര്‍വതമലനിരകളോടു ചേര്‍ന്ന് കിടക്കുന്ന കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാരം കേന്ദ്രമായ പാലക്കയംതട്ട് കേരളത്തിലെ ഊട്ടി എന്ന പേരിലും അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തുനിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. സദാസമയവും വീശിയടിക്കുന്ന നനുത്ത കുളിര്‍കാറ്റ്, മൂടല്‍ മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന പ്രകൃതി, ദൃശ്യമികവ്… ഇവയെല്ലാം പാലക്കയംതട്ടിന്റെ പ്രത്യേകതകളാണ്. ദിവസേന നൂറുകണക്കിനാളുകളാണ് കുട്ടികളോടൊപ്പം അവധിക്കാലം ആസ്വദിക്കാനും മറ്റുമായി ഇവിടെ എത്തുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്.

തളിപ്പറമ്പിലെ നടുവില്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടമലയോര പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ എന്ന പോലെ സൂര്യാദയവും അസ്തമയവും കാഴ്‌ച്ചകളുടെ ചേതോഹര വര്‍ണ വിസ്മയമാണ് സന്ദര്‍ശകര്‍ക്കു പകരുന്നത്.

പാലക്കയംതട്ടിന്റെ താഴ്വാരങ്ങളില്‍ ഭൂരിഭാഗവും മധ്യകേരളത്തില്‍ നിന്നെത്തിയ കുടിയേറ്റക്കാരാണ് താമസിക്കുന്നത്. അതുകൊണ്ട് കോട്ടയം തട്ട് എന്നൊരു വിളിപ്പേരുമുണ്ട്. റബ്ബര്‍, കൊക്കോ, മറ്റു കാര്‍ഷിക വിളകളുടെയെല്ലാം വിളനിലമാണ് ഈ പ്രദേശങ്ങള്‍. പാലക്കയം തട്ടിലേക്കുള്ള യാത്രക്കിടയിലെ പ്രധാന ആകര്‍ഷണ കേന്ദ്രം ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള ജാനുപ്പാറ വെള്ളച്ചാട്ടമാണ്. പ്രകൃതിയുടെ കരവിരുതിന്റെ മറ്റൊരു വിസ്മയലോകമാണിത്. ഈ വെള്ളച്ചാട്ടം പാലക്കയം തട്ടിന്റെ വിവിധ കൈവഴികളിലൂടെ ഒഴുകിവരുന്ന കൊല്ലന്തോടില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.  

നൂറ്റാണ്ടുകളുടെ കഥ പറയുന്ന പ്രകൃതി നിര്‍മ്മിത ഗുഹയായ അയ്യന്‍മടയും സഞ്ചാരികള്‍ക് കൗതുകം പകരുന്ന കാഴ്‌ച്ച കളാണ്. 500 മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഈ ഗുഹക്കുള്ളില്‍ ബുദ്ധ സംന്യാസികള്‍ ധ്യാനമിരുന്നതായും കരുതപ്പെടുന്നു. ശ്രീബുദ്ധനുമായി ബന്ധപ്പെട്ടാണ് ‘അയ്യന്‍മട’ എന്ന് ഈ ഗുഹയ്‌ക്ക് പേര് ലഭിച്ചതത്രെ. അപൂര്‍വ്വയിനം മത്സ്യ, ഉഭയജീവി വൈവിധ്യമുള്ള ഈ ഗുഹയുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അത്യപൂര്‍വ ഗോത്ര വിഭാഗത്തില്‍പ്പെട്ട കരിംപാലര്‍ ആദിവാസി സമൂഹം അധിവസിക്കുന്ന ഏക പ്രദേശം കൂടിയാണ് പാലക്കയംതട്ടിലെ താഴ്‌വാരത്തുള്ള വനപ്രദേശങ്ങള്‍. ഈ കാട്ടിനുള്ളില്‍ ഇതുവരെ മനുഷ്യസ്പര്‍ശമോ വെളിച്ചമോ ഏല്‍ക്കാതെ കരിംപാല ഗോത്രക്കാര്‍ കാത്തുസംരക്ഷിക്കുന്ന അതിനിഗൂഢ മേഖലകള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്നുള്ളതും വെളിപ്പെടുത്താത്ത രഹസ്യങ്ങളില്‍ ചിലതാണ്.

ജില്ലാ ടൂറിസം കൗണ്‍സില്‍ സഞ്ചാരികള്‍ക്ക് വിദൂര കാഴ്ചകള്‍ ആവോളം കണ്ടാസ്വദിക്കുന്നതിനു വേണ്ടി പാലക്കയംതട്ടിന്റെ മുകള്‍ പരപ്പില്‍ രണ്ടു വലിയ സിമെന്റ് ഫ്രെയിം സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ നോക്കിയാല്‍ ജില്ലയിലെ മൂന്നാര്‍ എന്നറിയപ്പെടുന്ന പൈതല്‍മലയുടെ മനോഹാരിതയും വളപട്ടണം പുഴയിലെ കണ്ടല്‍കാടിന്റെ സമൃദ്ധിയും കുടകുമലയുടെ ചേതോഹാരിതയും കാണാം, ഇതുവഴി ജീവിതത്തിന്റെ മടുപ്പും അസ്വസ്ഥതകളും മറന്നു സഞ്ചാരികള്‍ക്ക് സ്വര്‍ഗഭൂമിയിലെത്തിയ പോലെ ആര്‍ത്തുല്ലസിച്ചു ആഹ്ലാദിക്കുവാന്‍ സാധിക്കും.

സര്‍ക്കാര്‍, സ്വകാര്യ വ്യക്തികളുടെ അധീനതയിലാണ് നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ടുള്‍പ്പെടുന്ന പല മേഖലകളും. കണ്ണൂര്‍ തളിപ്പറമ്പ് വഴി നടുവില്‍ കുടിയാന്‍ മലയിലേക്കുള്ള ബസില്‍ കയറിയാല്‍ മണ്ടളം എന്ന സ്ഥലത്തിറങ്ങി പാലക്കയം തട്ടുവരെ ജീപ്പില്‍ പോകാം. പ്രവേശന കവാടത്തിനരികില്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലാണിത്. ആയിരത്തിലേറെ സഞ്ചാരികള്‍ വന്നുപോകുന്ന പൈതല്‍മലയും പാലക്കയം തട്ടുമായി ബന്ധിച്ചു റോപ്പ് വേയും എക്കോ ടൂറിസവും പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ജില്ലയിലെ ഈ വിനോദസഞ്ചാരമേഖലയ്‌ക്കു പുതിയൊരു മാനം കൈവരുമെന്നാണ് മലയോര മേഖലാ ടൂറിസം വികസന സമിതി കണ്‍വീനര്‍ ബെന്നി മുട്ടത്തിനെ പോലുള്ളവര്‍ പറയുന്നത്.

Tags: യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; പുറത്തിറക്കിയത് വാതില്‍ പൊളിച്ച്

PADMASREE TEACHER
Thrissur

ബസ് യാത്രക്കിടെ കുറിച്ച കവിതകള്‍ അച്ചടിമഷി പുരണ്ടതിന്റെ സാഫല്യത്തില്‍ പത്മശ്രീ ടീച്ചര്‍

Gulf

കേസുകൾ തീർത്തിട്ട് രാജ്യം വിട്ടാൽ മതി: ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് യാത്ര നിഷേധിച്ച് കുവൈറ്റ്, നിയമം എല്ലാവർക്കും ബാധകമെന്ന് അധികൃതർ

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് സെപ്റ്റംബര്‍ 27 മുതല്‍; തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുന്നത് ആയിരത്തോളം ട്രാവല്‍ കമ്പനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.