യൂജിന്‍: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ലോംഗ്ജംപില് മലയാളി താരം മുരളി ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്സില്‍ എട്ട് മീറ്റര്‍ ചാടിക്കടന്നാണ് ഫൈനലിലെത്തിയ പന്ത്രണ്ട് പേരില്‍ ഒരാളായി ഇരുപത്തിമൂന്നുകാരന് മുരളി ശ്രീശങ്കര്‍ മാറിയത്.
ജെസ്വിന് ആല്ഡ്രിന് (7.79 മീ), മുഹമ്മദ് അനീസ് യഹിയ ( 7.73 മീ)യുമായിരുന്നു മത്സരത്തില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ഇരുവരും ഫൈനല്‍ കാണാതെ പുറത്തായി. ദേശീയ റെക്കാഡ് ചാമ്പ്യനായ ശ്രീശങ്കര്‍ ഏപ്രില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 8.36 മീറ്റര്‍ ചാടി രണ്ടാം സ്ഥാനം നേടിയിരുന്നു. അതേസമയം പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യന്‍ താരം അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. ഹീറ്റ്സില്‍ മൂന്നാമനായിട്ടാണ് അദ്ദേഹം ഫൈനലിലെത്തിയത്. വനിതകളുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ പെറുവിന്റെ കിംബെര്‍ലി ഗാര്‍ഷ്യ ലിയോണ്‍ സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: