മൂന്നാര്‍: വീട്ടിലേക്ക് നടന്ന് മടങ്ങുന്ന വഴി റോഡില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനയുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷന്‍ സ്വദേശിയായ സുമിത്ത് കുമാറി(18) നാണ് പരിക്കേറ്റത്. മുമ്പില്‍പ്പെട്ട യുവാവിനെ കാട്ടാന ചുഴറ്റിയെടുത്ത് തേയിലക്കാട്ടിലേക്ക് എറിയുകയായിരുന്നു. കാലിന് ഒടിവ് സംഭവിച്ച യുവാവ് ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് മൂന്നാറില്‍ നിന്ന് ജോലി കഴിഞ്ഞ് സുഹ്യത്തുക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് കുമാര്‍ എസ്‌റ്റേറ്റിലെത്തിയത്. റോഡില്‍ നിര്‍ത്തിയ വാഹനത്തില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാട്ടാനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞില്‍ എതിരെ എത്തിയ ആനയെ കാണാന്‍ യുവാവിന് കഴിഞ്ഞിരുന്നില്ല. ആനയുമായി കൂട്ടിയിടിച്ചതോടെ യുവാവിനെ തുമ്പികൈ ഉപയോഗിച്ച് തെയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു. കലി പൂണ്ട സമീപത്തെ കാടുകളില്‍ തുമ്പികൈ ഉപയോഗിച്ച് തെരിച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരെത്തി ബഹളം വെച്ചതോടെയാണ് ആന കാടുകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: