സിംഗപ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധു സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരിനൊടുവില്‍ കീഴടക്കിയാണ് സിന്ധു അവസാന നാലിലേക്ക് പ്രവേശനം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമാണ് സിന്ധു വിജയത്തിലേക്ക് കുതിച്ചത്. സ്‌കോര്‍: 17-21, 21-11 21-19. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു.
ആദ്യ ഗെയിം 17-21ന് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. ആദ്യ ഗെയിമില്‍ സിന്ധു നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ രണ്ടാം ഗെയിമില്‍ താരം ഫോമിലേക്കുയര്‍ന്നു. ഈ ഗെയിമില്‍ എതിരാളിക്ക് വെറും 11 പോയന്റ് മാത്രമാണ് നേടാനായത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തീപാറുന്ന പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആര്‍ക്കും വിജയിക്കാമെന്ന സ്ഥിതി. എന്നാല്‍ പരിചയ സമ്പത്തിന്റെ കരുത്തില്‍ സിന്ധു സെമി ടിക്കറ്റെടുത്തു. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്‌വാളിന്റെ കുതിപ്പ് ക്വാര്‍ട്ടറില്‍ അവസാനിച്ചു. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ട്ത്തിനൊടുവില്‍ ജപ്പാന്റെ ഒഹോരി അയയോടാണ് സൈന കീഴടങ്ങിയത്. സ്‌കോര്‍: 13-21, 21-15, 20-22. ആദ്യ ഗെയിം നഷ്ടപ്പെട്ട സൈന രണ്ടാം ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിം ഏറെ ആവേശകരമായിരുന്നു. തുല്യശക്തികളുടെ വാശിയ പോരാട്ടത്തിനൊടുവില്‍ 20-22ന് സൈനയെ കീഴടക്കി ജാപ്പനീസ് താരം അവസാന നാലിലേക്ക് കുതിക്കുകയായിരുന്നു.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്‌യുടെ മുന്നേറ്റവും ക്വാര്‍ട്ടറില്‍ അവസാനിച്ചു. കൊഡായ് നരോക്കയോട് മൂന്ന് ഗെയിം ന്ീണ്ട പോരാട്ടത്തിനൊടുവില്‍ പ്രണോയ് കീഴടങ്ങി. സ്‌കോര്‍: 21-12, 14-21, 18-21. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു പ്രണോയ് പരാജയം രുചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: