Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആറളം ഫാമിലെ കാട്ടാന അക്രമം: ദാമുവിന്റെ മൃതദേഹം മാറ്റിയത് ഏഴ് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍

കല്ലുവയല്‍ മാങ്കുഴി സ്വാദേശിയായ ദാമു ആറളം ഫാമില്‍ കെട്ടിട നിര്‍മ്മാണത്തിനാണ് എത്തിയത്. ഏഴാം ബ്ലോക്കില്‍ അമ്മ നാരായണിക്കൊപ്പാമാണ് കഴിഞ്ഞ നാലു വര്‍ഷമായി താമസിക്കുന്നത്. ഭാര്യയും മക്കളും മാങ്കുഴിയിലുമാണ് താമസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 12:09 pm IST
in Thrissur
കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആറളം ഫാം ഏഴാംബ്ലോക്കില്‍ അധികൃതരെ തടഞ്ഞ് പ്രതിഷേധിക്കുന്ന ജനക്കൂട്ടം

കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആറളം ഫാം ഏഴാംബ്ലോക്കില്‍ അധികൃതരെ തടഞ്ഞ് പ്രതിഷേധിക്കുന്ന ജനക്കൂട്ടം

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാന ചവിട്ടിക്കൊന്ന ഫാം ഏഴാം ബ്ലോക്കിലെ താമസക്കാരനായ പുതുശേരി ദാമൂവിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റിയത് ഏഴ് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനും പ്രതിരോധത്തിനും ശേഷം. ആദിവാസികളുടെ വന്‍ പ്രതിഷേധമാണ് സംഭവസ്ഥലത്തു നടന്നത്. വിവിധ ഉദ്യോഗസ്ഥര്‍ പ്രതിഷേധവക്കാരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ വൈകുന്നേരം 5 മണിയോടെയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇവിടെ നിന്നും മാറ്റാനായത്.  

വീട്ടിനടുത്ത് കുടുംബക്കാര്‍ക്കൊപ്പം വിറക് ശേഖരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് എത്തിയ ആന ദാമുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷം തലയ്‌ക്ക് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രവി, വിജേഷ്, സിബി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. 

കല്ലുവയല്‍ മാങ്കുഴി സ്വാദേശിയായ ദാമു ആറളം ഫാമില്‍ കെട്ടിട നിര്‍മ്മാണത്തിനാണ് എത്തിയത്. ഏഴാം ബ്ലോക്കില്‍ അമ്മ നാരായണിക്കൊപ്പാമാണ് കഴിഞ്ഞ നാലു വര്‍ഷമായി താമസിക്കുന്നത്. ഭാര്യയും മക്കളും മാങ്കുഴിയിലുമാണ് താമസം. ഇന്നലെ രാവിലെ 11 മണിയോടടുത്തായിരുന്നു സംഭവം. ദാമുവിനെ ആക്രമിച്ച ശേഷം അഞ്ചുമിനുട്ട് നേരം അവിടെ തന്നെ നിലയുറപ്പിച്ച ആന കാട്ടിനുള്ളിലേക്ക് പോയ ശേഷം മാത്രമാണ് കൂടെയുള്ളവര്‍ക്ക് അവിടേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. രോഷാകുലരായ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു. അപകടസ്ഥലത്തു നിന്നും മൃതദേഹം വീട്ടിന് സമീപത്തേക്ക് നാട്ടുകാര്‍ തന്നെ മാറ്റി. അവിടെ പോളിത്തീന്‍ ഷീറ്റ് വലിച്ചുകെട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധം തീര്‍ത്തു. മന്ത്രിയോ ജില്ലാ കലക്ടറോ എത്തി ഇതിന് പരിഹാരം ഉണ്ടാക്കിയാല്‍ മാത്രമെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വീട്ടുനല്‍കുകയുള്ളുവെന്ന ആവശ്യമുയര്‍ത്തി. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരും എത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.  

ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഡിഎഫ്ഒ പി.കാര്‍ത്തിക്ക് സ്ഥലത്തെത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ പോലും തെയ്യാറായില്ല. ഡിവൈഎസ്പിമാരായ സജേഷ് വാഴാളപ്പില്‍, എ.വി. ജോണ്‍ എന്നിവര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. വൈകുന്നേരവും ജില്ലാകലക്ടര്‍ എത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചു നിന്നു. അഞ്ചുമണിയോടെ എഡിഎം കെ.കെ. ദിവാകരന്‍, തലശേരി സബ്കലക്ടര്‍ അനുകുമാരി എന്നിവരും സ്ഥലത്തെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവര്‍ക്കൊപ്പം പ്രതിഷേധക്കാരുമായും വിവിധരാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും സംസാരിച്ചു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന് ഫാമില്‍ ചര്‍ച്ച നടത്താമെന്നും കാട് വെട്ടിതെളിക്കാമെന്നുമുളള ഉറപ്പിന്‍മേല്‍ ആറുമണിയോടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു. 

Tags: violenceaaAralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

Editorial

അക്രമങ്ങളും ക്രമക്കേടും ആവര്‍ത്തിച്ച് സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.