തൃശൂര്‍: മുനിസിപ്പല്‍ സ്റ്റാന്റ് ജയ ബേക്കറി ജങ്ഷന് മുതല്‍ ശക്തന് സ്റ്റാന്റ് വരെയുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍ തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ കച്ചവടക്കാരെത്തി സാധനങ്ങള്‍ എടുത്തു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. തുണി, മണ്‍പാത്രം, ചെരുപ്പ് തുടങ്ങിയ കച്ചവടം നടത്തുന്നവര്‍ മിനിലോറികളിലും മറ്റുമായി സാധനങ്ങള്‍ കയറ്റി പോയി.
നഗരത്തില്‍ തന്നെ താത്കാലിക സ്ഥലങ്ങളിലേക്കാണ് സാധനങ്ങള്‍ മാറ്റുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നേരത്തേ ഹര്‍ജി നല്‍കിയിട്ടുള്ള വഴിയോര കച്ചവടക്കാരും സാധനങ്ങള്‍ എടുത്ത് മാറ്റുന്നുണ്ട്. 14 മുതല്‍ ഇവിടെ നിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ക്ക് അധികൃതര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. കോര്‍പ്പറേഷന്റെ ലിസ്റ്റ് പ്രകാരം 1590 വഴിയോര കച്ചവടക്കാരുണ്ട്. ഇതില്‍ 220 പേരെയാണ് ശക്തനില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് മാറ്റുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്ള ഒഴിഞ്ഞു പോകുന്ന മറ്റു കച്ചവടക്കാരുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തയാണ്. ഇവരുടെ പുനരധിവാസത്തെ കുറിച്ച് കോര്പ്പറേഷന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ല.
ഇപ്പോള്‍ ഒഴിഞ്ഞു പോകുന്ന 1500ലേറെ വഴിയോര കച്ചവടക്കാര്‍ക്ക് ജീവിത വരുമാനം ഇല്ലാതാകുന്നതോടെ ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകും. ജയ ബേക്കറി ജങ്ഷനില്‍ നിന്ന് എംഒ റോഡിന്റെ തുടര്‍ച്ചയായ പട്ടാളം റോഡിന്റെ തുടക്കം മുതല്‍ മാതൃഭൂമി, ശക്തന് റൗണ്ടുകള്‍ ഉള്‍പ്പെടെഏകദേശം 800 മീറ്റര്‍ ദൂരത്തിലും മനോരമ റൗണ്ടില്‍ നിന്ന് പടിഞ്ഞാറ് കെഎസ്ആര്‍ടിസി ഭാഗത്തേക്ക് മാതൃഭൂമി റൗണ്ട് വഴി ഏകദേശം 500 മീറ്റര്‍ ദൂരത്തിലും ശക്തന് റൗണ്ടില്‍ നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും 100 മീറ്റര്‍ വീതം ദൂരത്തിലുമുള്ള വഴിയോര കച്ചവടക്കാരെയാണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈഭാഗത്തെ റെഡ്സോണ്‍ ആയി കോര്പ്പറേഷന് പ്രഖ്യാപിച്ചിരുന്നു.
സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന കോര്‍പ്പറേഷന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബിഎംഎസിന് കീഴിലുള്ള ജില്ലാ വഴിയോര കച്ചവട സംഘവും സിപിഎം അനുകൂല സംഘടനയായ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും ടിയുആര്ഡബ്ല്യൂയും (ട്രേഡ് യൂണിയന് റൈറ്റ്സ് വാച്ച്) രംഗത്തെത്തിയിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: