തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി കുരങ്ങ് വസൂരി കേരളത്തില്‍ സ്ഥിരീകരിച്ചു. യുഎഎയില്‍ നിന്ന് കൊല്ലത്തേക്ക് എത്തിയ 35 വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നു പേരുമായി സമ്പര്‍ക്കം ഉണ്ട്. അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ എന്നിവരുമായാണ് സമ്പർക്കം ഉണ്ടായിട്ടുള്ളത്. യു. എ. ഇയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സ തേടിയിരുന്നു. ഇവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. ചിക്കൻ പോക്‌സിന് സമാനമായ ലക്ഷണങ്ങൾ വാനര വസൂരിയ്‌ക്കുമുണ്ട്.
വിമാനത്തില്‍ എത്തിയ 11 പേര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി. ആശങ്കവേണ്ട ജാഗ്രത മതിയെന്നും വീണ ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: