കോഴിക്കോട്: അന്താരാഷ്‌ട്ര വനിത ചലചിത്രമേള 16,17, 18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തീയേറ്ററുകളില്‍ നടക്കും.സംസ്ഥാന ചലചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ വനിത സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.16ന് കൈരളി തീയേറ്ററിലാണ് ഉദ്ഘാടനം.26-ാംമത് ഐ.എഫ്.എഫ് .കെയില്‍ മികച്ച ചിത്രത്തിലുളള സുവര്‍ണ്ണ ചകോരവും, മികച്ച നവാഗത ചിത്രത്തിനുളള രജത ചകോരവും നേടിയ ക്ലാരസോളയാണ് ഉദ്ഘാടന ചിത്രം.ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നി വിഭാഗങ്ങളില്‍ പ്രദര്‍ശനമുണ്ടാകും.17,18 തീയതികളില്‍ വൈകിട്ട് അഞ്ചിന് ഓപ്പണ്‍ ഫോറമുണ്ടാകും.26-ാംമത് ഐ.എഫ്.എഫ്.കെയില്‍ ഇനസ് മരിയ ബാറിയോനുയേവയ്‌ക്ക് മികച്ച സംവിധായികയ്‌ക്കുളള രജതചകോരം നേടിക്കൊടുത്ത ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്’ എന്ന അര്‍ജന്റീനന്‍ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും.
15ന് ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങും.കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസില്‍ സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌ക് മുഖേന ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ര്‌ടേഷന്‍ നടത്താം.https://regitsration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റാവാം.മുതിര്‍ന്നവര്‍ക്ക് 300 രൂപയും, വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഫീസ്.
സിനിമകള്‍ ഇങ്ങനെ
16ന്
കൈരളി: രാവിലെ 10.15-എ ടെയ്ല്‍ ഓഫ് ആന്‍ഡ് ഡിസയര്‍(ലൈലാ ബൗസിദ്), 12.30-യുനി(കാമില അന്‍ഡിനി), 3.15-കമീല കംസ് ഔട്ട് റ്റുനൈറ്റ്(ഇനസ് മരിയ ബാറിയോനുയേവ), 6.00-(ഉദ്ഘാടനശേഷം)-ക്ലാര സോള(നതാലി അല്‍വാരസ് മെസന്റെ)
ശ്രീ: 10.00 സെംഖോര്‍(ഐമി ബറുവ), 12.15(ക്രൈം ആന്റ് എക്‌സ്പിയേഷന്‍ ബൈ ജെജെ ഗ്രാന്‍ഡ് വില്‍ ഓര്‍ ഹൗ ടു ഷൂട്ട് ആന്‍ ഓപ്പണ്‍ സീക്രട്ട്(റെനു സാവന്ത്), ഹോം അഡ്രസ്സ്(മധുലിക ജലാലി), 3.00- ഡൈവോഴ്‌സ്(മിനി ഐജി)
17ന്
കൈരളി: 10.15-യു റിസംബ്ള്‍ മി(ദിന ആമീര്‍), 12.30- (അന്റോണിറ്റ കുസിഞ്ചാനോവിക്), 3.15- ബെര്‍ഗ് മാന്‍ ഐലന്‍ഡ്(മിയ ഹാന്‍സന്‍ ലവ്) 6.15-അലേയ്(ഹലിയ ഷമീം)
ശ്രീ: 10.00-വൈറല്‍ സെബി(വിധു വിന്‍സെന്റ്), 12.15-ഫ്‌ളഷ്(അയിഷ സുല്‍ത്താന), 3.00 സിറ്റി ഗേള്‍സ്(പ്രിയ തുവ്വശ്ശേരി), 21 അവേഴ്‌സ്(സി.വി സുനിത), ദ ഡേ ഐ ബികോം എ വുമണ്‍(മുപിയ മുഖര്‍ജി), 6.00 ഫോര്‍ബഡന്‍/ സിഷിദ്ധ(താര രാമാനുജന്‍)
18ന്
കൈരളി: 9.45- കോസ്റ്റ് ബ്രാവ് ലബനോണ്‍(മൗനിയ ്കല്‍), 12.00- ഡീപ് സിക്‌സ്(മധുജ മുഖര്‍ജി), 3.15-കോപിലോട്ട്/ ഡൈ ഫ്രൗ ഡെസ് പിലോട്ടെന്‍(ആനി സൊഹ്‌റ ബെറാച്ചേദ്) 6.15- എ ടെയ്ല്‍ ഓഫ് ആന്‍ഡ് ഡിസയര്‍ (ലൈല ബൗസിദ്)
ശ്രീ: 9.30- സൂററൈ പോട്ര്(സുധ കൊന്‍ഗര), 12.15- ക്ലാര സോള(നതാലി അല്‍വരാസ് മെസന്റ്), 3.00 കാറ്റ് ഡോഗ്(അഷ്മിത ഗുഹ), ഹോളി റൈറ്റ്‌സ് (ഫര്‍ഹ ഖാത്തൂന്‍), 6.00- കമീല കംസ് ഔട്ട് റ്റുനൈറ്റ് (ഇനസ് മരിയ ബാറിയോനുയേവ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: