Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിസ്റ്റര്‍ മിനിസ്റ്റര്‍… ഈ പാലം ഇനി എങ്ങോട്ട്?

കൊല്ലത്ത് കിഫ്ബിയില്‍ നിന്ന് 103 കോടി രൂപ മുടക്കി നിര്‍മിച്ച 1100 മീറ്റര്‍ നീളത്തിലുള്ള ഫ്ളൈ ഓവര്‍ എത്തി നില്‍ക്കുന്നത് അഷ്ടമുടിക്കായലിനു മധ്യത്തില്‍

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jul 14, 2022, 09:49 am IST
in Kerala

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നേരിട്ട് വിലയിരുത്തുന്ന കേന്ദ്രമന്ത്രിമാരെ പരിഹസിക്കുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്വന്തം വകുപ്പിനു കീഴില്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന പ്രഹസനങ്ങള്‍ കാണുന്നില്ലെന്ന് ആരോപണം. കോടികള്‍ മുടക്കിയിട്ടും പണിതീരാതെ നിരവധി പാലങ്ങളും റോഡുകളും അനാസ്ഥയുടെ സ്മാരകങ്ങളായുണ്ട് സംസ്ഥാനത്തുടനീളം.  

കൊല്ലത്ത് കിഫ്ബിയില്‍ നിന്ന് 103 കോടിരൂപ മുടക്കി നിര്‍മിച്ച 1100 മീറ്റര്‍ നീളത്തിലുള്ള ഫ്ളൈ ഓവര്‍ എത്തി നില്‍ക്കുന്നത് അഷ്ടമുടിക്കായലിനു മധ്യത്തില്‍. ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നിര്‍മാണം.  

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്ന് 1.4 മീറ്റര്‍ നീളത്തിലാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിര്‍മാണം. ഇതില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് മുന്നില്‍ നിന്ന് 80 മീറ്റര്‍ നീളത്തില്‍ മാത്രമാണ് റോഡുള്ളത്. പിന്നീട് 1100 മീറ്റര്‍ നീളത്തില്‍ ഫ്ളൈഓവറാണ്. ഇരു വശങ്ങളിലും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാത സഹിതം 11 മീറ്ററാണ് ഫ്ളൈ ഓവറിന്റെ വീതി.  

ഫ്ളൈ ഓവറിനെ തോപ്പില്‍ക്കടവില്‍ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെങ്കിലും ഇപ്പോള്‍ കായലിനു മുകളില്‍ കൈനീട്ടിപ്പിടിച്ചതു പോലെ പാതിവഴിലാണ് പാലം. ഇത് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോള്‍ നീക്കം. ഇതിനായുള്ള മിനുക്കു പണികള്‍ അവസാനഘട്ടത്തിലാണ്.  

ഇപ്പോള്‍ പാലം എത്തി നില്‍ക്കുന്നിടത്തു നിന്ന് നാലാംഘട്ടത്തില്‍ തോപ്പില്‍ക്കടവിലേക്കാണ് പാലം എത്തേണ്ടത്. ഇവിടെ 90 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ പദ്ധതിയിലുണ്ട്. എന്നാല്‍ ഇതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. റോഡ് നിര്‍മാണം സംബന്ധിച്ചു കിഫ്ബിയിലെ സാങ്കേതിക വിദഗ്ധരുടെ സംശയം നാലു വര്‍ഷമായിട്ടും തീരാത്തതാണ് നാലാം ഘട്ടത്തിന്റെ നിര്‍മാണ നടപടികള്‍ക്കു തടസ്സം. എന്നാല്‍ ഇതുവരെ വിശദമായ റിപ്പോര്‍ട്ട് പോലുമായില്ല.  

പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ രുപരേഖയില്‍ നിരന്തരം സംശയം ഉന്നയിക്കുകയാണ് കിഫ്ബിയിലെ സാങ്കേതിക വിഭാഗം. നാലുവര്‍ഷമായി ഇതു തുടരുന്നു. ഓലയില്‍ക്കടവ് മുതല്‍ തോപ്പില്‍കടവു വരെ 1.76 കിലോമീറ്റര്‍ നീളമാണ് നാലാംഘട്ടത്തിലുള്ളത്. ഇതിന് 2017-18 ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നാംഘട്ട നിര്‍മാണം തീരുന്ന മുറയ്‌ക്ക് നാലാംഘട്ടം തുടങ്ങാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ കിഫ്ബിയുടെ സാങ്കേതിക പരിശോധന വിഭാഗം വര്‍ഷങ്ങളായി പദ്ധതിയെ കുറിച്ച് വിശദീകരണം തേടിക്കൊണ്ടിയിരിക്കുകയാണ്.  

ഓലയില്‍ക്കടവ് മുതല്‍ തോപ്പില്‍ക്കടവ് വരെ അഷ്ടമുടിക്കായലിനു മുകളിലൂടെയും തേവള്ളി പാലത്തിന് അടിഭാഗത്തു കൂടിയുമാണ് നാലാംഘട്ട നിര്‍മാണം. ലിങ്ക് റോഡ് വഴി വരുന്ന ഉയരമുള്ള വാഹനങ്ങള്‍ക്ക് തേവള്ളിപ്പാലത്തിന്റെ അടിയിലൂടെ കടന്നുപോകാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്.  

ഇപ്പോള്‍ ഈ പാലത്തില്‍ നിന്ന് ഓലയില്‍ക്കടവിലേക്ക് നിര്‍മിച്ച അപ്രോച്ച് റോഡിലൂടെ കൊല്ലം-തേനി ദേശീയ പാതയിലെത്താം. എന്നാല്‍ ഓലയില്‍കടവില്‍ നിന്ന് ദേശീയപാതയിലേക്കുള്ള ഇടുങ്ങിയ റോഡ് വലിയവാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കില്ല. ഇരുവശത്തേക്കും ചെറിയ വാഹനങ്ങള്‍ എത്തിയാല്‍ പോലും വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടും. കോടികള്‍ മുടക്കി നിര്‍മിച്ച പാലം എന്തിനെന്നാണിപ്പോള്‍ എന്നാണ് ചോദ്യമുയരുന്നത്.

Tags: മുഹമ്മദ് റിയാസ്kollamconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.