Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധികാരം കൊണ്ട് അക്രമവാഴ്ച

കേരളം തന്നെ ഇമ്മിണി വലിയൊരു പാര്‍ട്ടി ഗ്രാമമാണെന്ന് വിശ്വസിക്കുന്നവരാണ് ഇ.പി.ജയരാജനെപ്പോലുള്ള സിപിഎം നേതാക്കള്‍. പാര്‍ട്ടി താല്‍പ്പര്യം മുന്‍നിര്‍ത്തി നിരവധി ആക്രമണങ്ങള്‍ നടത്തുകയും, അതിന്റെ കുറ്റം രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ ചാര്‍ത്തുകയും ചെയ്ത പാരമ്പര്യം സിപിഎമ്മിനുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ സ്വന്തം ആളുകളാണെന്നു തെളിഞ്ഞാല്‍ പോലും ജാള്യതയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 06:00 am IST
in Editorial

സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു നേരെ ആക്രമണം നടന്ന സംഭവത്തില്‍ രണ്ടാഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ ദുരൂഹത വര്‍ധിച്ചിരിക്കെ സമാനമായ സംഭവം പയ്യന്നൂരില്‍ അരങ്ങേറിയത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനു നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബോംബാക്രമണം നടന്നത്. ഇരുളിന്റെ മറവില്‍ ബൈക്കുകളിലെത്തിയവര്‍ കാര്യാലയത്തിനു നേരെ ഒന്നിലധികം ബോംബുകള്‍ എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ കാര്യാലയത്തിന് സാരമായ കേടുപാടുകള്‍ പറ്റുകയും, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ തകരുകയും ചെയ്തു. ആക്രമണ സമയത്ത് കാര്യാലയത്തിനകത്ത് രണ്ടുപേരുണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ട് ജീവഹാനി സംഭവിച്ചില്ല. എകെജി സെന്ററിനു നേരെയും രാത്രിയില്‍ സ്‌കൂട്ടറിലെത്തിയ അക്രമിയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇതേത്തുടര്‍ന്ന് മുന്‍കൂട്ടി അറിവുള്ളയാളെപ്പോലെയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തിയത്. നടന്നത് ബോംബാക്രമണമാണെന്നും, ഇതിനു പിന്നില്‍ പ്രതിപക്ഷമാണെന്നും ജയരാജന്‍ പ്രഖ്യാപിച്ചതുകേട്ട് പലരുടെയും നെറ്റിചുളിച്ചു. സിപിഎം ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് ഈ ആരോപണം ശരിവയ്‌ക്കുന്നതാണ്. ഇതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാതെ സിപിഎമ്മും സര്‍ക്കാരും ഉരുണ്ടുകളിക്കുമ്പോഴാണ് എകെജി സെന്റര്‍ മോഡല്‍ ആക്രമണം പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേര്‍ക്കും നടന്നിരിക്കുന്നത്.

എകെജി സെന്റര്‍ ആക്രമിച്ചയാളെ പോലീസ് പിടികൂടാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞോ എന്ന മറുചോദ്യമാണ് ഇ.പി.ജയരാജന്‍ ഉന്നയിക്കുന്നത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയായിരുന്നിട്ടും പ്രതിയെ പിടികൂടാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കാരണം പിടികൂടേണ്ടത് സ്വന്തം ആളുകളെ തന്നെയാവും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുകയും, കൃത്യമായ മറുപടിയില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എകെജി സെന്ററിനു നേരെ ആക്രമണം നടന്നത്. മുഖ്യമന്ത്രി നേരിടുന്ന ആരോപണങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനായിരുന്നു ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതേ ലക്ഷ്യംവച്ചുതന്നെയാണ് വയനാട് എംപിയുടെ ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ചതും. പ്രതീക്ഷിച്ചതുപോലെ അത് കോലാഹലമുണ്ടാക്കുകയും, സ്വര്‍ണക്കടത്തില്‍നിന്ന് ജനശ്രദ്ധ തിരിയുകയും ചെയ്തു. വിജയകരമായ ഈ തന്ത്രം ഒന്നുകൂടി പരീക്ഷിക്കുകയായിരുന്നു എകെജി സെന്ററില്‍. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുമെന്നത് സിപിഎമ്മിന് ഒരു പ്രശ്‌നമല്ല. കേരളം തന്നെ ഇമ്മിണി വലിയൊരു പാര്‍ട്ടി ഗ്രാമമാണെന്ന് വിശ്വസിക്കുന്നവരാണ് ഇ.പി.ജയരാജനെപ്പോലുള്ള സിപിഎം നേതാക്കള്‍. പാര്‍ട്ടി താല്‍പ്പര്യം മുന്‍നിര്‍ത്തി ഇതുപോലെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും, അതിന്റെ കുറ്റം രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ ചാര്‍ത്തുകയും ചെയ്ത പാരമ്പര്യം സിപിഎമ്മിനുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ സ്വന്തം ആളുകളാണെന്നു തെളിഞ്ഞാല്‍ പോലും ജാള്യതയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം.

പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയം സിപിഎമ്മുകാര്‍ തന്നെ ആക്രമിച്ചതാണെന്ന് ഉറപ്പിക്കാം. ഇപ്പോള്‍ ഇങ്ങനെയൊരു ആക്രമണം നടത്തുന്നതില്‍ കൃത്യമായ ഉദ്ദേശ്യമുണ്ട്. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണ്. പാര്‍ട്ടി ഫണ്ട് തട്ടിപ്പും തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പും മാത്രമല്ല, രക്തസാക്ഷി ഫണ്ടുപോലും സിപിഎം നേതാക്കള്‍ തിരിമറി നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. രാഷ്‌ട്രീയ പ്രതിയോഗികളല്ല സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇത് പുറത്തുകൊണ്ടുവന്നത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയ പാര്‍ട്ടി നേതാവിനെതിരെ നടപടിയെടുക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്തത് വിഭാഗീയത ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇനി പൊതുപ്രവര്‍ത്തനത്തിനില്ലെന്നു പ്രഖ്യാപിച്ച പാര്‍ട്ടി നേതാവിനെ അനുനയിപ്പിക്കാന്‍ സിപിഎം നേതൃത്വം നടത്തിയ എല്ലാ ശ്രമവും പരാജയപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ്, യാതൊരു സംഘര്‍ഷവുമില്ലാതിരിക്കുന്ന ഒരു സ്ഥലത്ത് ആര്‍എസ്എസ് കാര്യാലയത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഇതിന് തിരിച്ചടിയുണ്ടാവുമെന്നും, പ്രദേശം സംഘര്‍ഷ മേഖലയാകുമെന്നും  കണക്കുകൂട്ടിയാണ് ഈ ആക്രമണം. ഇങ്ങനെ വന്നാല്‍ പാര്‍ട്ടിയിലെ അഴിമതിയുടെയും വിഭാഗീയതയുടെയും പേരില്‍ പരസ്പരം പോരടിക്കുന്ന അണികളെ ഒപ്പംനിര്‍ത്താന്‍ കഴിയുമെന്ന ചിന്തയാണ് സിപിഎം നേതൃത്വത്തിനുള്ളത്. കണ്ണൂര്‍ ജില്ലയില്‍ കാലങ്ങളായി പ്രയോഗിക്കുന്ന ഈ തന്ത്രം ഒരിക്കല്‍ക്കൂടി പുറത്തെടുത്തിരിക്കുകയാണ്. ക്രമസമാധാനം തകര്‍ത്തും കലാപം കുത്തിപ്പൊക്കിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ അതില്‍ വിജയിക്കാന്‍ പോകുന്നില്ല. ജനങ്ങളെ കബളിപ്പിക്കാനും നിയമത്തെ മറികടക്കാനും ശ്രമിക്കുന്ന ഭരണാധികാരികള്‍ പരാജയപ്പെട്ട ചരിത്രമേയുള്ളൂ.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.