യോദ്ധയ്ക്ക് ശേഷം എ.ആര് റഹ്മാന് വീണ്ടും മലയാളത്തില്‍ സംഗീതസംവിധാനം ചെയ്യുന്നു. ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞിലെ’ ഗാനങ്ങളാണ് റഹ്മാന് ഒരുക്കുന്നത്.അദ്ദേഹം സംഗീതസംവിധാനം നടത്തിയ ‘ചോലപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനം പുറത്ത് വന്നിരിക്കുകയാണ്.വിജയ് യേശുദാസാണ് പാടിയിരിക്കുന്നത്.
വിനായക് ശശികുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്.മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എ.ആര് റഹ്മാന് മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചത്.ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസിലും, രജിഷാ വിജയനുമാണ് പാട്ടില്‍ ഉളളത്.നവാഗത സംവിധായകന് സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസിലും, ഫഹദും വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: