ന്യൂദല്‍ഹി: ഗുരുപൂര്‍ണിമയുടെ ശുഭവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നമ്മെ പ്രചോദിപ്പിച്ച, മാര്‍ഗദര്‍ശനം നല്‍കിയ, ജീവിതത്തെക്കുറിച്ച് വളരെയധികം പഠിപ്പിച്ച എല്ലാ മാതൃകാ ഗുരുക്കള്‍ക്കും നന്ദി പ്രകടിപ്പിക്കുന്ന ദിനമാണിത്. നമ്മുടെ സമൂഹം പഠനത്തിനും ജ്ഞാനത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നു. നമ്മുടെ ഗുരുക്കന്മാരുടെ അനുഗ്രഹം ഭാരതത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
ആഷാഢ മാസത്തിലെ പൗര്‍ണ്ണമിയാണ് ഗുരുപൂര്‍ണിമ ദിനമായി ആചരിക്കുനന്ത്. ജഗദ് ഗുരു വേദവ്യാസ സ്മരണകള്‍ ഉയരുന്ന ഈ ദിനം വ്യാസ പൗര്‍ണ്ണമിയെന്നും അറിയപ്പെടുന്നു. ചതുര്‍വേദ വ്യസനം, മഹാഭാരതം, മഹാഭാഗവതം, ഭഗവദ് ഗീത, ബ്രഹ്മസൂത്രം പതിനെട്ട് പുരാണങ്ങള്‍ എന്നീ വിപുലമായ രചനകളിലൂടെ ഭാരതീയ ജ്ഞാന ഗോപുരത്തിന് ശക്തമായ അടിത്തറ പാകിയത് കൃഷ്ണദൈ്വപായനനായിരുന്നു.
‘അഷ്ടാദശ പുരാണത്താല്‍ വ്യാസന്‍ ചൊന്നതു രണ്ടു താന്‍, പരോപകാരമേ പുണ്യം പാപമേ പരപീഡനം’ എന്ന മഹത്തായ മാനവീക മൂല്യത്തെ ലോകത്തിന് പ്രദാനം ചെയ്തതും ഈ മുക്കുവക്കുടിലിന്റെ സന്തതിയാണ്. ഈ മഹത്വംകൊണ്ടാണ് വ്യാസന്‍ ജഗദ്ഗുരുവായതും ലോകം വ്യാസപൂര്‍ണ്ണിമ ഗുരുപൂജയ്‌ക്കായി തിരഞ്ഞെടുത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: