ഈരാറ്റുപേട്ട: കെ എസ് ആര് ടി സി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപമാണ് അപകടം ഉണ്ടായത്.മേലുകാവ് സ്വദേശി എഴുകുംകണ്ടത്തില്‍ റിന്‍സ് സെബാസ്റ്റിയനാണ്(40) മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ഈരാറ്റുപേട്ടയില്‍ നിന്ന് മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു.
വാഹനത്തിനുളളില്‍ കുടുങ്ങിയ റിന്‍സിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ഗ്യാസ് ലോറി റോഡില്‍ തെന്നിവന്ന് ബസില്‍ ഇടിയ്ക്കുകയായിരുന്നു.മേലുകാവ് കോണിപ്പാട് വിതരണ ഏജന്‍സിയിലെ ജീവനക്കാരനാണ് മരിച്ച റിന്‍സ്.നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ പണിപ്പെട്ടാണ് റിന്‍സിനെ പുറത്തെടുത്തത്.വടക്കാഞ്ചേരിയില്‍ നിന്ന് എരുമേലിയിലേക്ക് പോവുകയായിരുന്ന ബസിലാണ് ഗ്യാസ് ലോറി ഇടിച്ചത്.ബസ് കണ്ടക്ടര്‍ക്കും, രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: