ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയില്‍. ഗോവയില്‍ പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കുമ്പോഴാണ് രാഹുലിന്റെ അഭാവം ചര്‍ച്ചയാവുന്നത്. ഇന്ന് നടന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും പ്രദേശ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനും ഒരുമിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാതെയാണ് രാഹുല്‍ വിദേശത്തേയ്ക്ക് യാത്ര പോയത്. തികച്ചും വ്യക്തിപരം എന്നുമാത്രമാണ് രാഹുല്‍ അറിയിച്ചത്.
ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസിലെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും വിലയിരുത്താന്‍ വ്യഴാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തിലും രാഹുല്‍ പങ്കെടുക്കില്ല. എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്മാരും പങ്കെടുക്കുന്ന നിര്‍ണായക പാര്‍ട്ടി യോഗമാണിത്.
രാഹുലിന്റെ യാത്ര എന്താവശ്യത്തിനാണെന്നും വിശദീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വിദേശത്തേക്ക് തിരിച്ചു വെന്നും. ഇനി ജൂലായ് 17 മാത്രമേ മടങ്ങി എത്തുകയുള്ളു എന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട് എം പിയുടെ യാത്ര എവിടേയ്ക്കാണ് എന്ന് ഇപ്പോഴും അജ്ഞാതമാണ്.
ഇതിന് മുന്‍പും പാര്‍ട്ടി പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ രാഹുലിന്റെ അഭാവം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മേയ് മാസം രാഹുല്‍ ഒരു നിശാക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നീട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുത്ത വീഡിയോ ആണതെന്നായിരുന്നു നേതാക്കള്‍ വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: