തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ എം.സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11-നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുമാണ് വിവാഹിതരാകുന്നത്.
2022 മാര്‍ച്ച് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: