തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും ബിജെപി കോടതിയെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഎമ്മും വീഡിയോ കോടതിക്ക് കൈമാറാന്‍ മടിക്കുന്നത്.
കോടതി പ്രസംഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് നല്‍കാത്തത് ഗൗരവതരമാണ്. ഭരണഘടനയെ സജി ചെറിയാന് അവഹേളിച്ചതിന് തുല്ല്യമായ പ്രവര്‍ത്തി തന്നെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഎം ചെയ്യുന്നത്. രണ്ടു മണിക്കൂര്‍ 29 മിനുട്ടുള്ള മുഴുവന്‍ വീഡിയോയും ബിജെപിയുടെ പക്കലുണ്ട്. ഭരണഘടനയെ വിശ്വാസമില്ലാത്തയാള്‍ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാന് ഉടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: