തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ആയുധനിര്‍മ്മാണത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ കേരള ജനത കണ്ടതാണ്. തലസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള എസ്എഫ്ഐ ലഹരിമാഫിയാ സംഘത്തിന്റെ പ്രവര്‍ത്തികള്‍ പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ കുറച്ചുകാലമായി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്ത് എസ്എഫ്ഐ അക്രമി സംഘം എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവത്തില്‍ ലഹരിക്കടിമകളായ എസ്എഫ്ഐ ക്രിമിനലുകളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഐടിഐയില്‍ എസ്എഫ്ഐയുടെ നേതൃത്യത്തില്‍ ആയുധനിര്‍മ്മാണം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.
ജില്ലയിലെ അക്രമി സംഘങ്ങള്‍ക്ക് ആയുധം നിര്‍മ്മിച്ചു നല്കുന്ന കൂലിത്തൊഴിലാളികളായാണ് ഐടിഐ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ നേതൃത്വം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സംഭവം നേരിട്ടറിയുന്ന അധ്യാപകര്‍ പോലും ഒത്താശ ചെയ്യുന്ന തരത്തിലാണ് കാര്യങ്ങള്‍. ഇതിനെതിരെ എബിവിപി പരാതി നല്‍കിയിരുന്നു. ഐടിഐയിലെ ആയുധനിര്‍മ്മാണ മേഖലകള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറാവണം. ആയുധം നിര്‍മ്മിച്ചവര്‍ക്കെതിരെയും ഒത്താശ ചെയ്ത അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കണം. കലാലയങ്ങളില്‍. എസ്എഫ്ഐയുടെ തണലില്‍ വളരുന്ന ലഹരി മാഫിയയ്ക്കും ആയുധനിര്മ്മാണത്തിനുമെതിരെ എബിവിപി പ്രക്ഷോഭം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: