ലക്നൗ: ഉത്തര്‍പ്രദേശിലെ ഒരു ഓട്ടോറിക്ഷ യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. രണ്ടും മൂന്നൂം യാത്രക്കാരെ കയറ്റേണ്ടിടത്ത് 27 പേരെ കുത്തികയറ്റിയാണ് യാത്ര തുടര്‍ന്നത്. ഈ ഒട്ടോറിക്കഷയെ പോലീസ് തടയുന്നതും ഇവരെ പുറത്ത് ഇറക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്ലാണ് സംഭവം.
ഒരു പോലീസുകാരന് ഓട്ടോറിക്ഷ നിര്‍ത്തിയപ്പോഴാണ് ഓട്ടോയ്ക്കകത്ത് 27 യാത്രക്കാരെ കണ്ടത്. പോലീസുകാര്‍ യാത്രക്കാരെ ഓരോന്നായി എണ്ണുന്ന വീഡിയോ വൈറലായി. ഡ്രൈവറെ കൂടാതെ പ്രായമായവരും കുട്ടികളുമടക്കം 27 പേരാണ് അതില്‍ യാത്ര ചെയ്തത്. യാത്രക്കാരെ കുത്തിനിറച്ച് സവാരി നടത്തിയതിന് ഒട്ടോറിക്ഷ പിടിച്ചെടുത്ത്, ഡ്രൈവര്‍ക്ക് 11,500 രൂപ പിഴയും പോലീസ് ചുമത്തി. വഴിയാത്രക്കാരന് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: