ലക്നൗ: ഉത്തരേന്ത്യയില്‍ ആദ്യമായി ലുലു ഗ്രൂപ്പ് ആരംഭിച്ച ഷോപ്പിംഗ് മാള്‍ യുപിയുടെ തലസ്ഥാനമായ ലഖ്നൗവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2000 കോടി രൂപ മുതല്‍ മുടക്കുള്ള ഈ മാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിര്‍വഹിച്ചു. യുപി നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത, ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ. യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാളിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യൂസഫലി ഓടിച്ച ഗോള്‍ഫ് കാര്‍ട്ടില്‍ കയറുകയും മാളിന്റെ സവിഷേതകള്‍ ചുറ്റി കാണുകയും ചെയ്തു. ഇന്ത്യയിലുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ് ഇപ്പോള്‍ . ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളും ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ട്. നിലവില്‍ കേരളം, കര്‍ണാടകം എന്നിവിടങ്ങളിലായി നാല് ഷോപ്പിംഗ് മാളുകളാണ് ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലക്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍ നിലനില്‍ക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്റെ സവിശേഷത. ഇതു കൂടാതെ ലുലു കണക്ട്, ലുലു ഫാഷന്‍, ഫണ്ടുര, മൂന്നുറിലധികം ദേശീയരാജ്യാന്തര ബ്രാന്‍ഡുകള്‍, 11 സ്ക്രീന്‍ സിനിമ, ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെ മൂവായിരത്തിലധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് സൗകര്യം തുടങ്ങിയവ മാളിന്റെ സവിശേഷതകളാണ്.

ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: