തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ കേരളം മടിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ കോമണ്‍ സര്‍വീസ് സെന്റര്‍ വിഎല്‍ഇ അസോസിയേഷന് ഡിജിറ്റല്‍ ഇന്ത്യ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുഷ്മാന്‍ പദ്ധതിയെ കാരുണ്യയുമായി യോജിപ്പിച്ച് ചികിത്സയ്ക്കുള്ള ചെലവുകള്‍ കിട്ടാനുള്ള കാര്യങ്ങള്‍ മാത്രമേ കേരളം നടപ്പാക്കിയിട്ടുള്ളു. ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിജിറ്റൈസ് ചെയ്യുന്നില്ല. എന്തുകൊണ്ടാണ് ഇതിന് മടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്തെ റെയില്‍വേ മേഖലയുടെ വികസനത്തിനായി സമഗ്രമായ പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി എന്നീ സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി അവയുടെ നിലവിലുള്ള സ്ഥിതി, എത്രത്തോളം വികസനം നടപ്പാക്കാന്‍ സാധിക്കും എന്നിവയെക്കുറിച്ചാണ് പഠിക്കുകയെന്നും മുരളീധരന് വ്യക്തമാക്കി. സിഎസ്സി വിഎല്‍ഇ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.ആര്. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സിഎസ്സി സ്റ്റേറ്റ് ഹെഡ് ഡോ. രാജീവ്, കോ ഓര്‍ഡിനേറ്റര്‍ ജിനോ ചാക്കോ, എന്‍ഐസി സീനിയര്‍ ടെക്നിക്കല്‍ ഹെഡ് പി. എ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: