കേരള സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകകളിലും വാഴ്സിറ്റി സെന്ററുകളിലും 2022-23 അധ്യയനവര്‍ഷം നടത്തുന്ന റഗുലര്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അഡ്മിഷന് നടപടികള്‍ ഏകജാലക സംവിധാനം വഴിയാണ്. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് https://admissions.keralauniversity.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളും കോഴ്സുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളുമെല്ലാം പ്രോസ്പെക്ടസിലുണ്ട്. പ്ലസ്ടുകാര്‍ക്ക് ബിരുദ കോഴ്സുകളിലും ഡിഗ്രികാര്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ്/മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലും പ്രവേശനം തേടാം. ഡിഗ്രി പ്രവേശനത്തിന് പ്രായപരിധി 23 വയസ്. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുവരെയാകാം.
ഡിഗ്രി കോഴ്സുകള്‍: സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളില്‍ ത്രിവത്സര ഡിഗ്രി കോഴ്സുകള്‍ക്ക് പുറമെ വൊക്കേഷണല്‍/തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളും ഇന്നൊവേറ്റീവ് ഡിഗ്രി കോഴ്സുകളും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാമുകളും ലഭ്യമാണ്. കരിയര്‍ റിലേറ്റഡ് ബിരുദ കോഴ്സുകളില്‍ ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബോട്ടണി ആന്റ് ബയോടെക്നോളജി, കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, കോമേഴ്സ് ആന്റ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, കോമേഴ്സ് ആന്റ് ടാക്സ് പ്രൊസീഡ്യുവര്‍ ആന്റ് പ്രാക്ടീസ്, കോമേഴ്സ് ആന്റ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ്, ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് വാട്ടര്‍ മാനേജ്മെന്റ്, ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, മലയാളം ആന്റ് മാസ് കമ്യൂണിക്കേഷന്‍, ഫിസിക്സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബയോടെക്നോളജി, ബിസിനസ് അഡ്മിനിസ്ട്രേഷന്, കോമേഴസ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്-ഹോട്ടല്‍ മാനേജ്മെന്റ്, സോഷ്യല്‍ വര്‍ക്ക് എന്നിവ ഉള്‍പ്പെടും.
ഇന്നൊവേറ്റീവ് പ്രോഗ്രാമുകള്‍- ബിഎ- ഇക്കണോമിക്സ് ആന്റ് മീഡിയ സ്റ്റഡീസ്, ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, ഇക്കണോമിക്സ് ആന്റ് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ആന്റ് മലയാളം ലിറ്ററേച്ചേഴ്സ്; ബിഎസ്സി- മാത്തമാറ്റിക്സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഫിസിക്സ് (മാത്തമാറ്റിക്സ് ആന്റ് മെഷ്യന് ലേണിംഗ്), ബിബിഎ ലോജിസ്റ്റിക്സ്; ബികോം അക്കൗണ്ട്സ് ആന്റ് ഡാറ്റാ സയന്‍സ്.
പ്ലസ്ടുകാര്‍ക്കുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാമില്‍ ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍; പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നിവ പഠിക്കാം.
ബിവോക് ബിരുദ കോഴ്സുകളില്‍ സോഫ്റ്റ്വെയര് ഡവലപ്മെന്റ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ട്രാവല്‍ ആന്റ് ടൂറിസം, ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്മെന്റ്, ഫുഡ് പ്രോസസിംഗ് എന്നിവയിലാണ് പഠനാവസരം.
ബിരുദ കോഴ്സുകള്‍ക്കുള്ള രജിസ്ട്രേഷന് ഫീസ് 500 രൂപയാണ്. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപ മതി. രജിസ്ട്രേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പിജി പ്രവേശനം: വാഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയിഡഡ്/സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലും സെന്ററുകളിലുമാണ് പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളില്‍ പഠനാവസരം. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് https://admissions.keralauniversity.ac.in ല്‍ ലഭ്യമാണ്. കോളേജുകളും കോഴ്സുകളും സീറ്റുകളും പ്രവേശന യോഗ്യതകളും സെലക്ഷന് നടപടികളുമെല്ലാം പ്രോസ്പെക്ടസിലുണ്ട്. രജിസ്ട്രേഷന് ഫീസ് 600 രൂപ. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ മതി. രജിസ്ട്രേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
കോഴ്സുകള്‍: എംഎ- ഇംഗ്ലീഷ്, ഫിലോസഫി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, മലയാളം, മലയാളം (മീഡിയാ സ്റ്റഡീസ്), അറബിക്, ഇസ്ലാമിക് ഹിസ്റ്ററി, സംസ്കൃതം (ജനറല്‍/ന്യായ/സാഹിത്യ/വ്യാകരണ/വേദാന്ത/ജ്യോതിഷ), തമിഴ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, മ്യൂസിക് (വയലിന്/വീണ/മൃദംഗം), ഡാന്‍സ് (കേരള നടനം), മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം; എംഎസ്സി- ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, ജ്യോഗ്രഫി, ഹോം സയന്‍സ്, ഹോം സയന്‍സ് (ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍), മാത്തമാറ്റിക്സ്, ഫിസിക്സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, സൈക്കോളജി, കൗണ്‍സലിംഗ് സൈക്കോളജി, മൈക്രോബയോളജി, ഹോം സയന്‍സ് (ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റിക്സ്/എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍/ഫാമിലി റിസോഴ്സ് മാനേജ്മെന്റ്); എംകോം- ഇന്റര്‍നാഷണല്‍ ട്രേഡ്/ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ്; എംഎ- ഇക്കണോമിക്സ് (ബിഹേവിയറല്‍ ഇക്കണോമിക്സ് ആന്റ് ഡാറ്റാ സയന്‍സ്), ഹിസ്റ്ററി (വേള്‍ഡ് ഹിസ്റ്റി ആന്റ് ഹിസ്റ്റോറിയോഗ്രാഫി), പൊൡറ്റിക്കല്‍ സയന്‍സ് (ഇന്റര്‍നാഷണല്‍ റിലേഷന്‍സ്); എംഎസ്സി- ബോട്ടണി (എത്തിനോ ബോട്ടണി ആന്റ് ഫാര്‍മക്കോളജി), കെമിസ്ട്രി (ഡ്രഗ്ഗ് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ്), ജിയോളജി (ജിയോ ഇന്‍ഫര്‍മാറ്റിക്സ്), ഫിസിക്സ് (നാനോസയന്‍സ്/സ്പേസ് സയന്‍സ്), സ്റ്റാറ്റിസ്റ്റിക്സ് (ഡാറ്റാ അനലറ്റിക്സ്), സുവോളജി (ബയോസിസ്റ്റമാറ്റിക്സ് ആന്റ് ബയോഡൈവേഴ്സിറ്റി).
പ്രവേശനം സംബന്ധിച്ച പ്രോസ്പെക്ടസിലെ യോഗ്യതാ മാനദണ്ഡങ്ങളും വ്യവസ്ഥകളും മാര്ഗ്ഗനിര്ദ്ദേശങ്ങളുമൊക്കെ മനസിലാക്കി വേണം കോളേജുകളും കോഴ്സുകളും തെരഞ്ഞെടുത്ത് ഓപ്ഷന് നല്‍കേണ്ടത്. മുന്‍ഗണനാക്രമത്തില്‍ ഒരാള്‍ക്ക് 20 ഓപ്ഷനുകള്‍വരെ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: