പനാജി : ഗോവ കോണ്‍ഗ്രസ്സിനുള്ളില്‍ വീണ്ടും സ്വരച്ചേര്‍ച്ച. ഞായറാഴ്ച വിളിച്ചു ചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടു നിന്നു. ഇതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് പുറത്തറിയുന്നത്. നേരത്തെ പ്രതിപക്ഷ നേതാവായി മൈക്കള്‍ ലോബോയെ തെരഞ്ഞെടുത്തതിലും സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പ്രശ്‌നം ഉടലെടുത്തിരുന്നു.
ഗോവയില്‍ തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. ഇതിന് മുന്നോടിയായാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ ഇതില്‍ നിന്നും ഏഴ് നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ദികമ്പര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ചത്. ലോബോയെ പ്രതിപക്ഷ നോതാവാക്കിയതില്‍ കാമത്തിന് നേരത്തെ തന്നെ എതിര്‍പ്പ് ഉണ്ടായിരുന്നതാണ.്
അതേമയം ഈ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുകയാണെന്ന പ്രചാരണം തെറ്റാണെന്ന് ലോബോ പ്രതികരിച്ചു. നിയമസഭാ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് കാണിക്കാനായി ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെന്ന് ഗോവ പിസിസി അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞു.
അതിനിടെ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 40 അംഗ നിയമസഭയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 25 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: