തിരുവനന്തപുരം : പി.ടി. ഉഷയുടേത് വൈകി വന്ന അംഗീകാരം, ഇന്ത്യയുടെ അഭിമാന താരമെന്ന് കായിക താരങ്ങള്‍. രാജ്യസഭാംഗത്വം വളരെ നേരത്തെ തന്നെ നല്‍കേണ്ടതായിരുന്നുവെന്നും താരങ്ങള്‍. പി.ടി. ഉഷയുടെ രാജ്യസഭാഗത്വം കേരളത്തിന്റെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ കായിക താരങ്ങള്‍ക്ക് അഭിമാനമാണ്. കായിക മേഖലയ്ക്ക് ഉണര്‍വേകുന്നതാണ് ഈ തീരുമാനം. കായിക താരങ്ങള്‍ക്കായി ഒട്ടനവധി സഹായങ്ങള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് പി.ടി. ഉഷ അവര്‍ക്ക് ലഭിച്ച ഈ അംഗീകാരം എല്ലാ കായിക താരങ്ങള്‍ക്കുമാണെന്ന് ഒളിമ്പ്യന്‍ പി. അനില്‍ കുമാര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നും ആദ്യമായി ഒരു കായിക താരത്തിന് രാജ്യസഭാംഗത്വം ലഭിക്കുന്നതില്‍. ഭാരതത്തിന്റെ കായിക മേഖലയ്ക്കായി വളരെയധികം കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാനാകുമെന്നും മുന്‍ ഫുട്ബോളര് എന്‍.പി. പ്രദീപ് അറിയിച്ചു. കായിക താരം എന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നതാണ് പി.ടി. ഉഷയുടെ ഈ രാജ്യസഭാംഗത്വം.
ഉഷ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ്. തന്റെ കായിക ജീവിതത്തിന് ശേഷവും ഇപ്പോഴും അവര്‍ തന്റെ അക്കാഡമിയിലൂടേയും മറ്റുമായി കായിക മേഖലയില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തികൂടിയാണ്. അതുകൊണ്ടുതന്നെ കായിക മേഖലയ്ക്ക് ഇപ്പോഴുള്ള ഏല്ലാ കുറവുകളും നികത്തി വേണ്ട പരിഹാരം കാണാനും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കുമെന്ന് ഒളിമ്പ്യന്‍ കെ.എം. ബിനു.
ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച അത്ലറ്റുകളില് ഒരാളാണ് പി.ടി. ഉഷ. അവര്‍ക്ക് ഈ അംഗീകാരം ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നതാണ്. വളര്‍ന്നുവരുന്ന ഭാവി താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് മുന്‍ ഇന്ത്യന്‍ വോളി ടീം ക്യാപ്റ്റന്‍ ടോം ജോസഫും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: