കൊല്ലം: വിശ്വഹിന്ദു പരിഷത്ത് കൊല്ലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുമുല്ലവാരത്തു നടക്കുന്ന ബലി തര്‍പ്പണ കേന്ദ്രം സ്വാഗത സംഘം രൂപീകരിച്ചു. കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ കൂടിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വേണു. ജി. നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ രാജന് പിള്ള സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മനേഷ് തമ്പി വിഷയം അവതരിപ്പിച്ചു.
വിഭാഗ് സെക്രട്ടറി ഉണ്ണികൃഷ്ണന്, ജോ. സെക്രട്ടറി മുരളീധരന് പെരിനാട്, രാജഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ശശിധരന് പിള്ള, ഡോ. ബാബുലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഭാരവാഹികളായി, ഡോ. ശശിധരന്‍പിള്ള, ഡോ. ബാബുലാല്‍, ഉണ്ണികൃഷ്ണന്, രാജഗോപാലന്‍, സദാശിവന് പിള്ള (രക്ഷാധികാരി), മുരളീധരന് (ചെയര്മാന്), വേണു ജി നായര്‍, ശൈലേന്ദ്രബാബു (വൈസ് ചെയര്മാന്), മഹേഷ്കുമാര്‍ (ജനറല്‍ കണ്‍വീനര്‍), മനേഷ് തമ്പി, രാജന്‍പിള്ള (ജോ. ജനറല്‍ കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: