കൊല്ലം: മാമ്പഴത്തറ കാട്ടില്‍ അതിക്രമിച്ചു കയറിയ വ്‌ളോഗര്‍ക്കെതിരെ വനംവകുപ്പ് കേസ് എടുത്തു.കിളിമാനൂര്‍ സ്വദേശിനിയായ വ്‌ളോഗര്‍ അമലാ അനുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.
ഹെലിക്യാമറ ഉപയോഗിച്ച് കാട്ടാനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, കാട്ടാനകളെ പ്രകോപിപ്പിക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു കൂടാതെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് കേസ് എടുത്തത്.
പുനല്ലൂര്‍ ഡി.എഫ്.ഒ ഷാനവാസിന്റെ നിര്‍ദേശപ്രകാരം പത്തനാപുരം റേഞ്ച് ഓഫീസര്‍ ദിലീപിന്റെ മേല്‍നോട്ടത്തില്‍ അമ്പനാര്‍ ഡെപ്യൂട്ടി റെഞ്ച് ഓഫീസര്‍ എം. അജയ്കുമാറാണ് കേസ് എടുത്തത്.വീഡിയോ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് എട്ട് മാസത്തോളമായിരുന്നു.വീഡിയോയില്‍ അമലയെ കാട്ടാന ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: