കണ്ണൂര്‍ : സദാചാര പോലീസ് ചമഞ്ഞ് തലശ്ശേരി പോലീസ് ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തതായി ആരോപണം. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവരാണ് പരാതിയുമായി എത്തിയത്. രാത്രി കടല്‍ പാലം കാണാന്‍ പോയതിന് പിന്നാലെയാണ് പോലീസ് സദാചാരപോലീസ് ചമഞ്ഞ് എത്തിയെന്നാണ് ആരോപണം.
പോലീസുകാര്‍ ഇരുവരോടും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ദമ്പതികളും തിരിച്ചു ചോദ്യം ചോദിച്ചു. ഇതോടെ പോലീസ് അസഭ്യവര്‍ഷം നടത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കെട്ടിത്തൂക്കുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയെന്നും മേഘ പറഞ്ഞു.
അതേസമയം പോലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് രണ്ട് പേര്‍ക്കെതിരെയും തലശ്ശേരി പോലീസ് കേസെടുത്തു. പ്രത്യുഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: