മുംബൈ : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ നീക്കം. കുട്ടിയുടെ ഭാവി മുന്‍ നിര്‍ത്തി കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്പ്പിലെത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഒത്തുതീര്‍പ്പിലെത്തിയെന്ന് കാണിച്ച് കോടതിയില്‍ അപേക്ഷ നല്കി കഴിഞ്ഞു.
കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് യുവതിയും എഫ്ഐആര്‍ റദ്ദാക്കണമെന്ന് ബിനോയിയും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഇതൊരു ക്രിമിനല്‍ കേസ് ആയതിനാല്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഒത്തു തീര്‍പ്പ് വ്യവസ്ഥകളെ കുറിച്ച് പരസ്യമായി പറയാനാവില്ലെന്നാണ് ബിനോയി കോടിയേരി പ്രതികരിച്ചത്. എന്നാല്‍ പരാതിക്കാരി ഇതുസംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പരാതിക്കാരിക്ക് ജീവനാംശം നല്കാന് നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഒടുവില്‍ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്.
തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാവുന്നത്.
ബിനോയ് കോടിയേരിക്കെതിരായ ഈ കേസ് ഏറെ വിവാദങ്ങളുണ്ടാക്കിയതാണ്. പരാതിക്കാരി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ബിനോയിക്കെതരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിലെത്തി ഇവരുമായി കൂടിക്കാഴ്ച നടത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: