കൊല്‍ക്കൊത്ത: ബിജെപി ദേവതമാരുടെയും ദൈവങ്ങളുടെയും മൊത്തം സൂക്ഷിപ്പുകാരല്ലെന്ന് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര എംപി. ഹിന്ദു ദേവതയായ കാളിയുടെ ചുണ്ടില്‍ സിഗരറ്റ് പിടിപ്പിച്ചുകൊണ്ടുള്ള പ്രകോപനപരമായ പോസ്റ്റര്‍ ഇറക്കിയതുമുതല്‍ സംവിധായിക ലീന മണിമേഘല വിവാദത്തിലാണ്. കഴിഞ്ഞ ദിവസം ലീന മണിമേഘലയ്ക്ക് പിന്തുണയുമായി മഹുവ മൊയ്ത്ര എത്തിയിരുന്നു.
ദേവതമാരെ എങ്ങിനെ ആരാധിക്കണമെന്ന് ബിജെപി പഠിപ്പിക്കേണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. കാളിയെ എങ്ങിനെ ആരാധിക്കണമെന്ന് ബംഗാളികളെ ബിജെപി പഠിപ്പിക്കേണ്ട കാര്യമില്ല. – മഹുവ മൊയ്ത്ര പറയുന്നു.
ഇന്ത്യ ടുഡേ സംഘടിപ്പിക്കുന്ന സ്വകാര്യ ച്ചടങ്ങില്‍ ഈ വിവാദത്തെച്ചുറ്റിപ്പറ്റി പ്രകോപനപരമായ പ്രസ്താവനകളാണ് മഹുവ മൊയ്ത്ര നടത്തിയത്. ദേവത ഇറച്ചി തിന്നുന്നതായും മദ്യം കഴിക്കുന്നതായും സങ്കല്പിക്കാന് അവകാശമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞിരുന്നു. എന്നാല്‍ മഹുവ മൊയ്ത്രയുടെ അഭിപ്രായപ്രകടനങ്ങളോട് തൃണമൂലും മമത ബാനര്‍ജിയും അകലം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: