ടോക്കിയോ: ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) വെടിയേറ്റു കൊല്ലപ്പെട്ടു. കിഴക്കന്‍ ജപ്പാനിലെ നാര നഗരത്തില്‍ ഒരു പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ആബെയ്ക്ക് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം കൂടി ഉണ്ടായതോടെ ജീവന് രക്ഷിക്കാനായില്ല. പ്രസംഗത്തിനിടെ അദ്ദേഹം കുഴഞ്ഞു വീണതാണെന്നു കരുതിയെങ്കിലും വെടിയൊച്ച കേട്ടതിനു പിന്നാലെ നെഞ്ചില്‍ നിന്നു രക്തം ഒലിച്ചതോടെയാണ് വെടിയേറ്റതാണെന്ന് വ്യക്തമായത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്താനായാണ് നാരയിലെ പരിപാടിയിലെത്തിയത്. ഏറ്റവും കൂടുതല്‍ കാലം ജപ്പാന് ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവാണ് ആബെ. ജപ്പാനെ ജപ്പാനെ വികസന കുതിപ്പിലേക്ക് നയിച്ച നേതാവ് കൂടിയാണ് ആബെ.
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ആബേ 2006 മുതല്‍ 2007 വരേയും പിന്നീട് 2012 മുതല്‍ 2020 വരേയും പ്രധാനമന്ത്രിയായിരുന്നു. ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നയാളാണ്. ഏഴു വര്‍ഷത്തിനിടെ ഏഴാം പ്രധാനമന്ത്രിയായി ആണ് ആബെ അധികാരമേറ്റിരിക്കുന്നത്. സാമ്പത്തിക പരിഷ്കരണം, സുനാമി പുനരധിവാസം, അയല്‍ രാജ്യമായ ചൈനയുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. ആബെയെ വെടിവച്ചു കൊന്ന മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ നാല്പ്പതുവയസുകാരന് യമഗാമി തെത്സുയ ആണ് അറസ്റ്റിലായത്. ഇയാള്‍ ഷൂട്ടര്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: